ന്യൂഡൽഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി. സംഭവം കനത്ത വിവാദമായിരിക്കുകയാണ്. മാറ്റം ലോഗോയിൽ മാത്രമാണെന്നും മൂല്യങ്ങൾ തുടരുമെന്നും ദൂരദർശൻ അറിയിച്ചിട്ടുണ്ട്.
Also Read: ‘സൂര്യ തിലകം നെറ്റിയിൽ ചാർത്തി രാംലല്ല; നിമിഷങ്ങൾ മാത്രമുള്ള ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ
ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്. ഇത് സംബന്ധിച്ചുള്ള വീഡിയോ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
While our values remain the same, we are now available in a new avatar. Get ready for a news journey like never before.. Experience the all-new DD News!
We have the courage to put:
Accuracy over speed
Facts over claims
Truth over sensationalismBecause if it is on DD News, it… pic.twitter.com/YH230pGBKs
— DD News (@DDNewslive) April 16, 2024
Also Read: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
സോഷ്യൽ മീഡിയയിൽ നിറം മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി'അഭിപ്രായ പ്രകടനങ്ങൾ തുടരുകയാണ്. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തിൻ്റെ ഉദാഹരണമാണിതെന്ന് ഒരു വിഭാഗം വിമർശനം ഉയർത്തുമ്പോൾ കെട്ടിലും മട്ടിലുമുള്ള മാറ്റം പുതിയ കാഴ്ച്ച അനുഭവമാണെന്ന് മറുവിഭാഗം വാദം ഉയർത്തുന്നുണ്ട്.
Also Read: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് തിളങ്ങും, നിങ്ങളും ഉണ്ടോ?
ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ചാനൽ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കവെയാണ് ലോഗോയുടെ നിറത്തിൽ മാറ്റം വരുത്തിയത്. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച കനത്ത പോര് തുടരുമ്പോഴും വിഷയത്തിൽ രാഷ്ട്രീയ പ്രസ്താവനകൾ ഇതുവരെ ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.