ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിൽ (Air Pollution) കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി (Supreme Court). ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ (Farmers) നടപടിയെടുക്കാന്‍ ആവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ (Five star hotel) ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.
വായുമലിനീകരണത്തിന് പ്രധാന കാരണം അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ ആണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിച്ചു. വൈക്കോൽ കത്തിക്കുന്നത് തടയുന്നതാണ് മലിനീകരണം തടയാനുള്ള വഴി. വൈക്കോൽ സംസ്കരിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ കർഷകർക്ക് ഈ ഉപകരണങ്ങളൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു.
വൈക്കോൽ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കർഷകർക്ക് എന്തുകൊണ്ട് പോകാനാകുന്നില്ല എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പൂര്‍ണമായി വിലക്കിയിട്ടും ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്നും വിഷയത്തില്‍ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നു എന്നും കോടതി ഓർമ്മിപ്പിച്ചു.
കർഷകർ വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിന് പ്രധാന കാരണമല്ല എന്നത് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ മോശമായ റിപ്പോർട് നൽകുന്നു എന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.
വായുമലിനീകരണം തടയാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തോട് കേന്ദ്ര സര്‍ക്കാര്‍ വിയോജിച്ചു. സർക്കാർ ഓഫീസുകൾ മുഴുവനായും വർക് ഫ്രം ഹോമിലേക്ക് മാറുന്നത് പ്രായോഗികമല്ല. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
വർക് ഫ്രം ഹോമിനെ (Work from Home) എന്തുകൊണ്ട് കേന്ദ്രം എതിർക്കുന്നു എന്ന് ചോദ്യത്തിന് ഡൽഹി സർക്കാർ (Delhi Government) നടപ്പാക്കുന്നത് പോലെ കേന്ദ്ര സർക്കാരിന് ചെയ്യാനാകില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. അത് ഇന്ത്യയെ മൊത്തത്തിൽ ബാധിക്കും. ജീവനക്കാർ വാഹനങ്ങൾ (Vehicles) ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൂടേ എന്ന് കോടതി ചോദിച്ചു. കാർപൂൾ (Car Pool) സംവിധാനം ആലോചിക്കണമെന്നും കോടതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...