Delhi Air Pollution: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിന് പരിഹാരം കാണാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി വരുൺ ഗാന്ധി.
ട്വീറ്റിലൂടെയായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം."ഡല്‍ഹിയിലെ പത്തിൽ എട്ടു കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ട്. വർഷങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷവും മലിനീകരണത്തിന് പ്രതിവിധി കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? 460 ലക്ഷം ജനങ്ങളുടെ ആരോഗ്യത്തിനെക്കാൾ വലുതാണോ ഇതിന്‍റെ ചെലവ്?'' വരുൺ ഗാന്ധി ചോദിച്ചു.
ഡല്‍ഹിയില്‍ വായു മലിനീകരണം നിലവില്‍ അതിഭീതികരമായ അവസ്ഥയിലാണ്. ദസറ മുതല്‍
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിന്‍റെ ഗുണനിലവാരം അനുദിനം മോശമവുകയാണ്. അതേസമയം, ഈ പ്രതിസന്ധി നേരിടുന്നതില്‍ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയെയാണ് ഭാരതീയ ജനതാ പാർട്ടി നേതാവും എംപിയുമായ വരുൺ ഗാന്ധി ചോദ്യം ചെയ്തത്.
Also Read: Morbi Bridge Collapse Probe: മോർബി പാലം തകർന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. കൂടാതെ, നഗരത്തില്‍ എട്ടിടങ്ങളില്‍ അഞ്ഞൂറിനോട് അടുക്കുകയാണ് സൂചിക .
നാനൂറ് കടന്നാൽ ഗുരുതരമാണ് സാഹചര്യം.
അതേസമയം, 2022 മലിനീകരണം താരതമ്യേന കുറഞ്ഞ വർഷമെന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാൽ, ഡല്‍ഹിയുടെ അയൽസംസ്ഥാനങ്ങളിൽ വൈക്കോലടക്കം, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് വര്‍ദ്ധിച്ചതോടെ ഡല്‍ഹിയുടെ അന്തരീക്ഷം പുകകൊണ്ട് മൂടിയിരിയ്ക്കുകയാണ്.
പഞ്ചാബിൽ കാർഷിക അവശിഷ്ടം കത്തിക്കുന്നതിന്‍റെ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുന്‍പ് ഡല്‍ഹി വായു മലിനീകരണത്തില്‍ പഞ്ചാബിനെ കുറ്റപ്പെടുത്തിയിരുന്ന ആം ആദ്മി സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയതോടെ ഈ വിഷയത്തില്‍ മൗനം പാലിയ്ക്കുകയാണ് .
വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നതിനിടയിൽ, ഓരോ വർഷവും ഉണ്ടാകുന്ന ഈ പ്രതിസന്ധിക്ക് ബിജെപിയും ആം ആദ്മി പാർട്ടിയും പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...