Delhi Air Pollution: അനാരോഗ്യകരമായ നിലയിലേയ്ക്ക് അന്തരീക്ഷം, ഡൽഹിയില്‍ വായു മലിനീകരണം വര്‍ദ്ധിക്കുന്നു

ഡല്‍ഹിയില്‍ അന്തരീക്ഷം കൂടുതല്‍ മോശമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു.  അടുത്തിടെ നടന്ന ദസറ ആഘോഷം  വായുവിന്‍റെ  ഗുണനിലവാരം കൂടുതല്‍ മോശമാക്കിയിരിയ്ക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 11:50 AM IST
  • ഉത്തരേന്ത്യയിള്‍ ശീതകാലം അടുത്തതോടെ അന്തരീക്ഷ മലിനീകരണവും കൂടുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ നനുത്ത മൂടൽമഞ്ഞുള്ളതും തണുപ്പുള്ളതുമായ ഒരു പ്രഭാതമാണ് ഡൽഹി നിവാസികളെ വരവേറ്റത്.
Delhi Air Pollution: അനാരോഗ്യകരമായ നിലയിലേയ്ക്ക് അന്തരീക്ഷം, ഡൽഹിയില്‍ വായു മലിനീകരണം വര്‍ദ്ധിക്കുന്നു

New Delhi: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാകാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.  ന്യൂഡൽഹിയിൽ  ബുധനാഴ്ച പുലര്‍ച്ചെ എയർ ക്വാളിറ്റി ഇൻഡക്സ് (IQI) 152 ആയിരുന്നപ്പോൾ ഗാസിയാബാദിൽ ഇത് 159 ആയിരുന്നു. 

ഉത്തരേന്ത്യയിലെ പ്രധാന ഉത്സവങ്ങള്‍ അടുത്തതോടെ ആഘോഷ തിമിര്‍പ്പിലാണ് തലസ്ഥാന നഗരി. അടുത്തിടെ നടന്ന ദസറ ആഘോഷം ഡൽഹിയിലെ വായുവിന്‍റെ  ഗുണനിലവാരം കൂടുതല്‍ മോശമാക്കിയിരിയ്ക്കുകയാണ്.

Also Read:  Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു 

ഉത്തരേന്ത്യയിള്‍ ശീതകാലം അടുത്തെത്തിയതോടെ അന്തരീക്ഷ മലിനീകരണവും വര്‍ദ്ധിക്കുകയാണ്.    ബുധനാഴ്ച പുലര്‍ച്ചെ നനുത്ത മൂടൽമഞ്ഞുള്ളതും തണുപ്പുള്ളതുമായ ഒരു പ്രഭാതമാണ്  ഡൽഹി നിവാസികളെ വരവേറ്റത്.  ഒപ്പം  വായു മലിനീകരണവും  വര്‍ദ്ധിക്കുകയാണ്.     

Also Read:  Muslim Second Marriage: മുസ്ലീം രണ്ടാം വിവാഹം, നിര്‍ണ്ണായക നിലപാടുമായി അലഹബാദ് ഹൈക്കോടതി

എയർ ക്വാളിറ്റി ഇൻഡക്സ്  കണക്കാക്കുന്നത് ഇപ്രകാരമാണ്. പൂജ്യത്തിനും 50 നും ഇടയിലുള്ള AQI "നല്ലത്", 51 ഉം 100 ഉം "തൃപ്‌തികരം", 101 ഉം 200 ഉം "മിതമായതും", 201 ഉം 300 ഉം "മോശം", 301 ഉം 400 ഉം "വളരെ മോശം", തുടർന്ന് 401 ഉം 500 നും ഇടയിൽ "ഭീതികരമായത്"  എന്നിവയായി കണക്കാക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍നിന്നും  ഡല്‍ഹി നിവസികള്‍ക്ക് നേരിയ ആശ്വാസം ലഭിക്കുമെന്നാണ്  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  നല്‍കുന്ന അറിയിപ്പില്‍ പറയുന്നത്.  

ബുധനാഴ്ച നേരിയ മഴയ്‌ക്കൊപ്പം ആകാശം മേഘാവൃതമായിരിക്കുമെങ്കിലും  കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതുപോലെയുള്ള  തുടർച്ചയായ മഴയ്ക്ക് വിരാമമായതായി റിപ്പോര്‍ട്ട്‌ പറയുന്നു.  വ്യാഴാഴ്ചയോടെ മഴ മാറി അന്തരീക്ഷം തെളിയുമെന്നും  IMD റിപ്പോര്‍ട്ടില്‍ പറയുന്നു.  

IMD പ്രവചനമനുസരിച്ച് ബുധനാഴ്ച താപനില 21 ഡിഗ്രി സെൽഷ്യസിനും  30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിയ്ക്കും.  

സാധാരണ ലഭിക്കുന്ന മഴയുടെ നാലിരട്ടിയാണ്  ഈ മാസം ഇതുവരെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  ആഗസ്റ്റില്‍ ലഭിച്ചത്  സാധാരണയില്‍ നിന്നും  മൂന്നിരട്ടി മഴയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News