ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: മോദിയുടെ പ്രാധാന്യം കുറച്ച് BJP?

BJPയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്. എന്നാല്‍, BJPയുടെ സ്റ്റാര്‍ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ രണ്ട് റാലികളില്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ...

Last Updated : Jan 25, 2020, 05:57 PM IST
  • BJPയുടെ സ്റ്റാര്‍ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ രണ്ട് റാലികളില്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ...
  • രാജ്യത്തെവിടെയും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റാലികളില്‍ പങ്കെടുക്കാറുള്ള പ്രധാനമന്ത്രി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ 2 റാലികളില്‍ മാത്രമേ പങ്കെടുക്കൂ.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: മോദിയുടെ പ്രാധാന്യം കുറച്ച് BJP?

ന്യൂ​ഡ​ല്‍​ഹി: BJPയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്. എന്നാല്‍, BJPയുടെ സ്റ്റാര്‍ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ രണ്ട് റാലികളില്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ...

രാജ്യത്തെവിടെയും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റാലികളില്‍ പങ്കെടുക്കാറുള്ള പ്രധാനമന്ത്രി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ 2 റാലികളില്‍ മാത്രം പങ്കെടുക്കുന്നത് ചോദ്യമുയര്‍ത്തുകയാണ്. 

ന​രേ​ന്ദ്രമോ​ദി പ്ര​ഭാ​വം ബി​ജെ​പി​യി​ല്‍ മ​ങ്ങി​ത്തു​ട​ങ്ങി​യോ...? വ​രാ​ന്‍ പോ​കു​ന്ന ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി പ്ര​ചാ​ര​ണം ക​ണ്ടാ​ല്‍ അ​ത്ത​ര​മൊ​രു സം​ശ​യം തോ​ന്നു​ക സ്വാ​ഭാ​വി​കം മാത്രമെന്നാണ്നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഡ​ല്‍​ഹി​യി​ല്‍ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടുപ്പില്‍ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച്‌ ബി​ജെ​പി മു​ന്നോ​ട്ടു​നീ​ങ്ങു​ക​യാണെ​ങ്കി​ലും പ്രധാനമന്ത്രിയെ തി​ര​ഞ്ഞെ​ടു​പ്പ് വേ​ദി​ക​ളി​ല്‍ കാ​ണാ​നി​ല്ല. അതായത് പ്രധാനമന്ത്രിയ്ക്ക് അ​മി​ത​പ്രാ​ധാ​ന്യം ന​ല്‍​കി പ്ര​ചാ​ര​ണം വേ​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം.

ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2  റാ​ലി​ക​ളി​ല്‍ മാ​ത്ര​മേ പ്രധാനമന്ത്രി പങ്കെടുക്കുകയുള്ളൂ. ആ​ദ്യ​ത്തെ റാ​ലി ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച​യില്‍തന്നെയുണ്ടാകും. എന്നാല്‍ രണ്ടാമത്തെ റാലി നടക്കുക പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ഫെ​ബ്രുവ​രി ആ​റി​നാ​ണ്.  എന്നാല്‍, ഒന്നാമത്തെ വര്ലി നടക്കുന്ന തിയതിയോ വേദിയോ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതാണ് വാസ്തവം.

അതേസമയം, പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം ജ​നു​വ​രി 31ന് ​തു​ട​ങ്ങാ​നി​രി​ക്കേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് സ​മ്മ​ര്‍​ദ്ദം ന​ല്‍​കാ​തി​രി​ക്കാ​നാ​ണ് റാ​ലി​ക​ള്‍ കു​റ​ച്ച​തെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ നല്‍കുന്ന സൂചന. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് അ​വ​ത​ര​ണം.

എ​ന്നാ​ല്‍, മറ്റൊരു സൂചനകൂടി പുറത്തു വരുന്നുണ്ട്. ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി വ​ന്‍ വി​ജ​യം നേ​ടി വീ​ണ്ടും അ​ധി​കാ​രം പി​ടി​ക്കു​മെ​ന്നാണ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പറയുന്നത്. ഇതോടെയാണ് പ്രധാനമന്ത്രിയെ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും മാ​റ്റി​യ​തെ​ന്ന സൂ​ച​ന​യു​മു​ണ്ട്. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യം സം​ഭ​വി​ച്ചാ​ല്‍ പ്ര​തി​പ​ക്ഷം വീ​ണ്ടും മോ​ദി​ക്കെ​തി​രേ വാ​ളോ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നുവെന്നാണ് സൂചന.

Trending News