Delhi Excise Policy Scam : അരവിന്ദ് കേജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

Delhi Excise Policy Scam Case : റിമാൻഡ് ഒരിക്കല്ലും നിയമവിധേയമല്ലെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല എന്ന പറഞ്ഞു കൊണ്ടാണ് ഡൽഹി ഹൈക്കോടതി മുഖമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളിയത്

Written by - Zee Malayalam News Desk | Last Updated : Apr 9, 2024, 05:06 PM IST
  • കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള കീഴ്ക്കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു.
  • ജസ്റ്റിസ് സ്വർണകാന്ത ശർമയാണ് ഹർജി പരിഗണിച്ചത്.
  • ഹൈക്കോടതി വിധിക്കെതിരെ എഎപി സുപ്രീം കോടതിയെ സമീപിച്ചേക്കും.
Delhi Excise Policy Scam : അരവിന്ദ് കേജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ന്യൂ ഡൽഹി : ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജി ഹൈക്കോടതി തള്ളി. ആം ആദ്മി പാർട്ടിയുടെ കൺവീനർ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള കീഴ്ക്കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സ്വർണകാന്ത ശർമയാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരെ എഎപി സുപ്രീം കോടതിയെ സമീപിച്ചേക്കും.

ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഒരിക്കലും നിയമവിരുദ്ധമല്ലെന്നും ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു. കേജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള മതിയായ രേഖ ഇഡി പക്കൽ ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഇഡി സമർപ്പിച്ച രേഖകൾ പ്രകാരം മദ്യനയ അഴിമതി നടത്താൻ അരവിന്ദ് കേജ്രിവാൾ ഗൂഢാലോചന നടത്തിയെന്നും അതിലൂടെ ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുയെന്നു കോടതി കണ്ടെത്തി. എഎപി പാർട്ടിയുടെ കൺവീനർ എന്ന സ്ഥാനത്തിരിക്കെയാണ് ഡൽഹി മുഖ്യമന്ത്രി ഈ ഗൂഢാലോചനയിൽ പങ്കെടുത്തതെന്നാണ് ഇഡി സമർപ്പിച്ച തെളിവുകൾ പ്രകാരം കോടതി അറിയിച്ചത്. കൂടാതെ മദ്യനയ അഴിമതി കേസ് കേന്ദ്ര സർക്കാരും കെജ്‌രിവാളും തമ്മിലുള്ള കേസല്ലെന്നും കെജ്‌രിവാളും ഇഡിയും തമ്മിലുള്ള കേസാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ALSO READ : Parakala Prabhakar: മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറും; വിമർശിച്ച് നിർമ്മലാ സീതാരാമന്റെ ഭർത്താവ്

ഈ മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇഡി മദ്യനയ കേസിൽ അറസ്റ്റ് ചെയ്യുന്നത്. ആദ്യ കീഴ്ക്കോടതി ഡൽഹി മുഖ്യമന്ത്രിയെ ഇഡിയുടെ കസ്റ്റഡയിൽ വിടുകയായിരുന്നു. തുടർന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ഡൽഹി റോസ് അവന്യു കോടതി കേജ്രിവാളിനെ ഏപ്രിൽ 15-ാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടു. കേസിൽ ആദ്യം അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിങ്ങിനെ ആറ് മാസത്തെ റിമാൻഡിന് ശേഷം കഴിഞ്ഞ ദിവസമാണ് കോടതി ജ്യാമം നൽകി വിട്ടത്.

എന്താണ് ഡൽഹി മദ്യനയ അഴിമതി കേസ്?

ഡൽഹി സർക്കാർ റദ്ദാക്കിയ മദ്യനയം ചില്ലറ വിൽപനക്കാർക്ക് 185 ശതമാനവും ഹോൾസെയിൽ വ്യാപാരികൾക്ക് 12 ശതമാനത്തിന്റെ അധികം ലാഭമാണ് നൽകിയിരുന്നത്. ഹോൾസെയിൽ വ്യാപാരികൾക്ക് ആറ് ശതമാനം അധികം ലാഭം നൽകുന്നതിൽ 600 കോടയിൽ അധികം അഴിമതി നടത്തിയതായിട്ടാണ് ഇഡിയുടെ കണ്ടത്തെൽ. ഈ പണമെല്ലാ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജൻസി ആരോപിക്കുന്നത്.

കൂടാതെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഈ ആഴിമതിയുടെ മുഖ്യസൂത്രധാരൻ എന്നാണ് ഇഡി മുദ്രകുത്തുന്നത്. കേസിൽ അരവിന്ദ് കേജ്രിവാളിന് പുറമെ എഎപിൽ നിന്നും ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയ, രാജ്യസഭ എംപി സഞ്ജയ് സിങ്, മുൻ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ എന്നിവരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ തെലുങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിത റാവുവും ഈ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇവരെല്ലാവരും കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News