Job Fraud : തൊഴിൽ തട്ടിപ്പ്; ഡൽഹിയിൽ റെയിൽവേയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് രണ്ടരക്കോടി രൂപ തട്ടിയെടുത്തു

Delhi JOb Fraud : ആകെ 28 യുവാക്കളിൽ നിന്നായി രണ്ടര കോടിയുടെ തട്ടിപ്പാണ് തൊഴിൽ വാഗ്ദാനം ചെയ്ത് നടത്തിയത്. ജോലിയുടെ പരിശീലനം എന്ന പേരിൽ ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളിലെ തീവണ്ടികളുടെ എണ്ണം എടുപ്പിക്കുകയും ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 12:15 PM IST
  • റെയിവേയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികളായ യുവാക്കളിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്.
  • ജോലിയുടെ പരിശീലനം എന്ന പേരിൽ ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളിലെ തീവണ്ടികളുടെ എണ്ണം എടുപ്പിക്കുകയും ചെയ്തിരുന്നു.
  • ആകെ 28 യുവാക്കളിൽ നിന്നായി ആണ് പണം തട്ടിപ്പ് നടത്തിയത്.
  • ആകെ രണ്ടര കോടിയുടെ തട്ടിപ്പാണ് തൊഴിൽ വാഗ്ദാനം ചെയ്ത് നടത്തിയത്.
Job Fraud : തൊഴിൽ തട്ടിപ്പ്; ഡൽഹിയിൽ റെയിൽവേയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് രണ്ടരക്കോടി രൂപ തട്ടിയെടുത്തു

ഡൽഹിയിൽ തൊഴിൽ തേടിയെത്തിയ യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. റെയിവേയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികളായ യുവാക്കളിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്.  ജോലിയുടെ പരിശീലനം എന്ന പേരിൽ ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളിലെ തീവണ്ടികളുടെ എണ്ണം എടുപ്പിക്കുകയും ചെയ്തിരുന്നു. ആകെ 28 യുവാക്കളിൽ നിന്നായി ആണ് പണം തട്ടിപ്പ് നടത്തിയത്. ആകെ രണ്ടര കോടിയുടെ തട്ടിപ്പാണ് തൊഴിൽ വാഗ്ദാനം ചെയ്ത് നടത്തിയത്. ഈ വർഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി ആണ് തട്ടിപ്പ് നടത്തിയത്.

ഡൽഹിയിൽ തൊഴിൽ അന്വേഷിച്ച് മധുരയിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. നോർത്തേൺ റയിൽവേയിലാണ് യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തത്. ടി.ടി.ഇ, ട്രാഫിക് അസ്റ്റിസ്റ്റന്റ്, ക്ലാർക്ക് എന്നീ തസ്തികളിൽ ജോലി ഒഴിവുണ്ടെന്നും അവിടെ ജോലി ലഭിക്കുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വിവിധ തസ്തികകളിലായി ജോലിക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാര്ഥികള്ക്കും തീവണ്ടികളുടെ എണ്ണം എടുക്കുകയെന്ന ഒരേ പരിശീലനമാണ് നൽകിയത്.

ALSO READ: Crime News: വർക്കലയിലെ ടൂറിസം റിസോർട്ടിൽ മിന്നൽ പരിശോധന; 3 പേർ അറസ്റ്റിൽ

ഈ വ്യാജ പരിശീലനം ഏകദേശം ഒരു മാസത്തോളം നില നിന്നിരുന്നു. പരിശീലനം അനുസരിച്ച് ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെയുള്ള എല്ലാ തീവണ്ടികളുടെയും എണ്ണവും സമയവും കോച്ചുകളുടെ സ്ഥാനവും എല്ലാം രേഖപ്പെടുത്തണം. പരിശീലനത്തോട് അനുബന്ധിച്ച് ഉദ്യോഗാർഥികൾക്ക് മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു. 28 യുവാക്കളിൽ നിന്നായി രണ്ടു മുതൽ 24 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തത്.

പരാതി ലഭിച്ചതിനെ തുടർന്ന് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ ഡൽഹിയിൽ എത്തിക്കാനും പണം നല്കാനും സഹായിച്ച വിമുക്തഭടൻ എം. സുബ്ബുസാമി നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തൊഴിലിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് നൽകിയ പരിശീലനത്തിനുള്ള ഉത്തരവ്, പരിശീലനം  പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, ഐഡി കാർഡുകൾ എന്നിവയെല്ലാം വ്യാജമാണെന്ന് ഉദ്യോഗാർഥികൾക്ക് മനസ്സിലാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News