Delhi MCD Results: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് മത്സരം

delhi mcd election result 2022: ലീഡ് നില മാറി മറിയുന്നത് വളരെ പെട്ടെന്നായതിനാൽ വ്യക്തമായ ലീഡ് ആർക്കും പ്രവചിക്കാൻ കഴിയില്ല, എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ ആംആദ്മിക്ക് അനുകൂലമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 12:51 PM IST
  • ഇത് ബിജെപിയും എഎപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമായി കണക്കാക്കപ്പെടുന്നു
  • എക്‌സിറ്റ് പോളുകൾ എഎപിക്ക് വ്യക്തമായ വിജയം പ്രവചിച്ചിരുന്നു
  • ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്
Delhi MCD Results: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് മത്സരം

ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട കണക്കുകൾ പുറത്ത് വന്നപ്പോൾ ബിജെപിക്കാണ് ലീഡ്. എന്നാൽ അധികം താമസിക്കാതെ ആംആദ്മി പാർട്ടി ലീഡ് നില ഉയർത്തി. നിലവിലെ കണക്ക് പ്രകാരം 83 സീറ്റുകളിൽ ആംആദ്മി പാർട്ടിയും 65 സീറ്റുകളിൽ ബിജെപിയും ജയിച്ചു. 4 സീറ്റുകളിൽ കോൺഗ്രസ്സിനും വിജയമുണ്ട്.

കലാപബാധിത പ്രദേശങ്ങളായ മൗജ്പൂർ, കരവൽ നഗർ മേഖലകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ആം ആദ്മി, കോൺഗ്രസ്സ് സ്ഥാനാർഥികളും തൊട്ട് പിന്നിലുണ്ട്. എന്നാൽ ലീഡ് നില മാറി മറിയുന്നത് വളരെ പെട്ടെന്നായതിനാൽ വ്യക്തമായ ലീഡ് ആർക്കും പ്രവചിക്കാൻ കഴിയില്ല.

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഡൽഹി MCD 2022 വോട്ടെടുപ്പ് ഫലങ്ങൾ https://sec.delhi.gov.in/sec/election-municipal-corporation-delhi-2022 എന്നതിൽ തത്സമയം പരിശോധിക്കാം. ഡിസംബർ 4 ന് നടന്ന 250 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 1349 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്.

Also Read:  Delhi HC: അമ്മയുടെ തീരുമാനം അന്തിമം, 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് അനുമതി നല്‍കി കോടതി 

ഇത് ബിജെപിയും എഎപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമായി കണക്കാക്കപ്പെടുന്നു. വാർഡുകളുടെ എണ്ണം 272ൽ നിന്ന് 250 ആയി കുറച്ച  ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്.

എക്‌സിറ്റ് പോളുകൾ എഎപിക്ക് വ്യക്തമായ വിജയം പ്രവചിച്ചിരുന്നെങ്കിലും നിലവിലെ ട്രെൻഡ് ബിജെപിയും എഎപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണിക്കുന്നത്.2017ലെ എംസിഡി തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും ബിജെപി വിജയിച്ചപ്പോൾ എഎപി 48 വാർഡുകളിലും കോൺഗ്രസ് 27 വാർഡുകളിലും അധികാരത്തിലായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News