ഡല്‍ഹി കലാപം: കലാപബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ വനിതാക്കമ്മീഷൻ

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. അതേസമയം, ഡല്‍ഹി സാമാന്യഗതിയിലേയ്ക്ക് എത്തുകയാണ് എങ്കിലും മുന്‍കരുതലെന്നവണ്ണം കലാപ ബാധിത പ്രദേശങ്ങളില്‍ പോലീസ് സേനയെ വിന്യസിച്ചിരിയ്കുകയാണ്.

Last Updated : Feb 28, 2020, 12:07 PM IST
ഡല്‍ഹി കലാപം: കലാപബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ വനിതാക്കമ്മീഷൻ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. അതേസമയം, ഡല്‍ഹി സാമാന്യഗതിയിലേയ്ക്ക് എത്തുകയാണ് എങ്കിലും മുന്‍കരുതലെന്നവണ്ണം കലാപ ബാധിത പ്രദേശങ്ങളില്‍ പോലീസ് സേനയെ വിന്യസിച്ചിരിയ്കുകയാണ്.

കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡല്‍ഹി പോലീസ് ജോയിന്‍റ് കമ്മീഷണർ ഒ. പി. മിശ്ര ചാന്ദ് ബാഗ് സന്ദര്‍ശിക്കുകയും ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
 
അതേസമയം, ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ ദേശീയ വനിതാക്കമ്മീഷൻ അദ്ധ്യക്ഷ രേഖ ശര്‍മ സന്ദർശിച്ചു. കലാപങ്ങള്‍ക്കിടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു അവരുടെ സന്ദർശനം.

ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയ്ക്കൊപ്പം രണ്ട് അംഗങ്ങളു൦ കലാപം പൊട്ടിപ്പുറപ്പെട്ട ജാഫ്രാബാദ് സന്ദര്‍ശിച്ചു. ആളുകള്‍ അസ്വസ്ഥമാണ് എങ്കിലും അന്തരീക്ഷം സമാധാനപരമാണ്, നാളെ വീണ്ടും സഥലം സന്ദര്‍ശിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Trending News