ന്യൂഡൽഹി: 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്റിലുടെയാണ് രാഹുൽ ഗാന്ധി തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമറിയിച്ചത്.
ഒരിക്കൽ കൂടി മോദി രാജ്യത്തിലെ സാധാരണക്കാരുടെ വികാരങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്തെ ഭൂരിപക്ഷം വരുന്ന കർഷകരെയും, വ്യവസായികളെയും, വീട്ടമ്മമാരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
Once again MrModi shows hw little he cares abt ordinary ppl of this country-farmers,small shopkeepers,housewives-all thrown into utter chaos
— Office of RG (@OfficeOfRG) November 9, 2016
കള്ളപണക്കാർ കള്ളപണം മുഴുവൻ വിക്ഷേപ്പിച്ചത് വിദേശ ബാങ്കുകളിലാണെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലുമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 2000 രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നാല്‍ കള്ളപ്പണം എന്ന വിപത്ത് ഇല്ലാതാവുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും ഇതിനെ 'മോദി ലോജിക്' എന്നല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ലെന്നും രാഹുല്‍ ചോദിച്ചു.