ആള്‍ദൈവം കുറ്റക്കാരന്‍: സിബിഐ കോടതി

മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹിമിനെതിരെ കോടതി നടപടി. ഓഗസ്റ്റ്‌ 28 ന് കോടതി ശിക്ഷ വിധി പ്രഖ്യാപിക്കും. 

Last Updated : Aug 25, 2017, 03:21 PM IST
ആള്‍ദൈവം കുറ്റക്കാരന്‍: സിബിഐ കോടതി

പഞ്ച്കുല: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹിമിനെതിരെ കോടതി നടപടി. ഓഗസ്റ്റ്‌ 28 ന് കോടതി ശിക്ഷ വിധി പ്രഖ്യാപിക്കും. 

വിധി എന്തായാലും സംയമനം പാലിക്കണമെന്ന് ദേര സച്ചാ സൗദ അനുകൂലികളോട് ഹരിയാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിയമം അംഗീകരിക്കണമെന്നും, സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഒരു ലക്ഷത്തോളം അനുയായികളാണു റാം റഹിം സിങ്ങിനു പിന്തുണ പ്രഖ്യാപിച്ച് ചണ്ഡിഗഡ് സെക്ടര്‍ 23ലെ പ്രാര്‍ഥനാ കേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ എത്തിയിരുന്നത്. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

800 ലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേള്‍ക്കാനായി ഗുര്‍മീത് റാം റഹിം പുറപ്പെട്ടതെങ്കിലും പൊലീസിന്‍റെ നിരന്തരമായുള്ള ഇടപെടലിനെത്തുടര്‍ന്ന് വളരെ കുറച്ച് കാറുകള്‍ മാത്രമേ പഞ്ച്കുലയില്‍ എത്തിയുള്ളൂ.
ഇതില്‍ രണ്ടു കാറുകള്‍ക്കു മാത്രമാണ് കോടതി വളപ്പിനുള്ളില്‍ കയറാന്‍ അനുവാദം ലഭിച്ചത്. 

ഗുര്‍മീത് റാം റഹിംമിന്‍റെ ലക്ഷക്കണക്കിനു വരുന്ന അനുയായികളെ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തിയിരുന്നത്.

കലാപഭീതിയിലാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍. 15,000 അര്‍ധ സൈനികരെയാണ് ഇരു സംസ്ഥാനങ്ങളിലും സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. കണ്ണീര്‍ വാതകവും ജലപീരങ്കികളും സുരക്ഷാസേന കരുതിയിട്ടുണ്ട്.

മൂന്നു ദിവസത്തേക്കു മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചു. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 74 ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ആകെ 201 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇവയില്‍ 92 മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകളും 109 പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു.

Trending News