സാര്‍ക് സമ്മേളനം: തീവ്രവാദത്തിനെതിരെയുള്ള ത​ന്‍റെ പ്രസംഗം പാക്​ മാധ്യമങ്ങൾ ബഹിഷ്​കരിച്ചതില്‍ നീരസമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

തീവ്രവാദികളെ രക്തസാക്ഷികളെന്ന് വാഴ്ത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്നാണ്​ എല്ലാ സാർക്​ അംഗരാജ്യങ്ങളോടും താൻ ആവശ്യപ്പെട്ടതെന്ന്​ കേന്ദ്രആഭ്യന്തരമ​ന്ത്രി രാജ്​നാഥ്​സിങ്​ ലോക്​സഭയിൽ പറഞ്ഞു.

Last Updated : Aug 5, 2016, 02:19 PM IST
സാര്‍ക് സമ്മേളനം: തീവ്രവാദത്തിനെതിരെയുള്ള ത​ന്‍റെ പ്രസംഗം പാക്​ മാധ്യമങ്ങൾ ബഹിഷ്​കരിച്ചതില്‍ നീരസമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

ന്യൂഡൽഹി: തീവ്രവാദികളെ രക്തസാക്ഷികളെന്ന് വാഴ്ത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്നാണ്​ എല്ലാ സാർക്​ അംഗരാജ്യങ്ങളോടും താൻ ആവശ്യപ്പെട്ടതെന്ന്​ കേന്ദ്രആഭ്യന്തരമ​ന്ത്രി രാജ്​നാഥ്​സിങ്​ ലോക്​സഭയിൽ പറഞ്ഞു. അയൽ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്താനാണ്​ എല്ലാ പ്രധാനമന്ത്രിമാരും ശ്രമിച്ചിട്ടുള്ളത്​. എന്നാൽ പാകിസ്​താൻ മാത്രം ഈ കാര്യം തിരിച്ചറിയുന്നില്ല. ത​ന്‍റെ പ്രസംഗം പാക്​ മാധ്യമങ്ങൾ ബഹിഷ്​കരിച്ചതില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

പാക്​ ആഭ്യന്തര മന്ത്രി ഉച്ച വിരുന്നിന്​ ക്ഷണിച്ചിരുന്നു. എന്നാൽ,  യോഗം കഴിഞ്ഞ ഉടന്‍ പാക്​ മന്ത്രി സ്വന്തം കാറിൽ സ്​ഥലം വിട്ടിരുന്നു.  പാകിസ്ഥാനില്‍ താന്‍ പോയത്​ ഭക്ഷണം കഴിക്കാനല്ലെന്നും അതുകൊണ്ടുതന്നെ തനിക്കിതില്‍ പരാതിയില്ലെന്നും രാജ്​നാഥ്​സിങ്​ പറഞ്ഞു. ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം താന്‍ രേഖപ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Trending News