ന്യൂഡൽഹി: സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ആര് എം ലോധ. സ്ഥിതി ഇത്രമാത്രം വഷളാവാൻ കാരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണെന്നും അദ്ദേഹം തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ലോധ കുറ്റപ്പെടുത്തി.
സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീർക്കേണ്ട സ്ഥലമല്ല. ജനാധിപത്യം നിലനില്ക്കണമെങ്കില് ജുഡിഷ്യറി സ്വതന്ത്രമായി നിലകൊള്ളണമെന്നും അത് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയിലെ ഇന്നത്തെ അവസ്ഥയെ 'വിനാശകരം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം സുപ്രീം കോടതിയ്ക്കുള്ളില്‍ നേതൃത്വത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.
കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് കോളീജിയത്തെ നയിക്കണമെന്നും ജസ്റ്റീസ് ലോധ അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ പുസ്തക പ്രകാശന വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
വ്യക്തിപരമായ പടലപ്പിണക്കങ്ങള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡിഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനായില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ തകരാറിലാകുന്ന സമയംവിദൂരമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.