ന്യൂഡൽഹി: കർണാടയിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്നലേയും തീരുമാനമായില്ല. സിദ്ധരാമയ്യയും ഡികെയും മുഖ്യമന്തി ആകണമെന്ന ഉറച്ച തീരുമാനമാണ് തീരുമാനം എടുക്കാൻ വൈകുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ നിരീക്ഷകരുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ച ഇന്നലെ അവസാനിച്ചിരുന്നു. നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഇന്നലെ അറിയിച്ചു. വിഷയത്തിൽ സമവായം കണ്ടെത്തിയശേഷം കോൺഗ്രസ് അധ്യക്ഷൻ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സുർജേവാല അറിയിച്ചത് മാത്രമല്ല ഇന്ന് രാത്രികൂടി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സുശീൽകുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും പങ്കെടുത്തിരുന്നു. ഇന്നലെ സിദ്ധരാമയ്യ ചർച്ചയ്ക്കായി ഡൽഹിയിലെത്തിയെങ്കിലും ഡികെ എത്തിയിരുന്നില്ല. ചർച്ചകൾ ഒരിടത്തും എത്താത്ത സാഹചര്യത്തിൽ ആരോഗ്യ പ്രശ്നം മൂലം ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്ന ഡികെ ശിവകുമാർ ചർച്ചയ്ക്കായി ഇന്ന് ഡൽഹിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഡൽഹിയിലെത്തുന്ന ഡികെ, ഹൈക്കമാൻഡുമായി ചർച്ച നടത്തിത്തുമെന്നാണ് റിപ്പോർട്ട്. ആദ്യം ഡൽഹിയിലേക്ക്പോകുന്നില്ലെന്ന് അറിയിച്ച ഡികെ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു ഇന്നും അദ്ദേഹം ഡൽഹിയിൽ ഉണ്ടാകും. സർവജ്ഞ നഗറിൽ നിന്ന് ജയിച്ച മലയാളി കെ.ജെ.ജോർജ് ഉൾപ്പെടെ കൂടുതൽ എംഎൽഎമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമാണെന്നാണ് റിപ്പോർട്ട്. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരുപോലെ പരിഗണിക്കുന്ന പേരുകളാണ് സിദ്ധരാമയ്യയുടേതും ഡി.കെ.ശിവകുമാറിന്റേതും. ഡൽഹിയിലെ ചർച്ചകൾക്കിടയിലും സോണിയ ഗാന്ധി എന്നെ ഏൽപ്പിച്ച ദൗത്യം ഞാൻ ഭംഗിയായി നിറവേറ്റിയെന്ന ഡികെ ശിവകുമാർ പറഞ്ഞു. എന്തായാലും ഇന്ന് വൈകുന്നേരത്തിനുള്ളിൽ കർണാടകയിലെ മുഖ്യമന്ത്രി ആര്? എന്ന ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തിയേക്കും എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...