പട്യാല: പഞ്ചാബിൽ lock down ഡ്യൂട്ടിക്കിടെ അക്രമികൾ വെട്ടിയ പൊലീസുകാരന്റെ കൈ തുന്നിച്ചേർത്തു.
ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് എഎസ്ഐ ഹർജീത് സിംഗിന്റെ കൈ തുന്നിചേർത്തത്. ശസ്ത്രക്രിയ വിജയകരമയിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു.
ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയവർക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി ഹർജീത് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. ഇന്നലെ രാവിലെ 6:30 ഓടെയായിരുന്നു സംഭവം.
ആക്രമണത്തിൽ ഹർജിത് ഉൾപ്പെടെ മൂന്നു പൊലീസുകാർക്കാണ് പരിക്കേറ്റത്. പച്ചക്കറി മാർക്കറ്റിൽ lock down നിയന്ത്രണങ്ങൾ ഭേദിച്ച് എത്തിയ ഒരു സംഘം ആളുകളോട് പൊലീസ് പാസ് ചോദിച്ചത് ഇഷ്ടപ്പെടാത്തത്തിൽ തുടങ്ങിയ സംഘർഷമാണ് ആക്രമണത്തിൽ കലാശിച്ചത്.
Also read: പഞ്ചാബിൽ പൊലീസുകാർക്ക് നേരെ ആക്രമണം; ഉദ്യോഗസ്ഥന്റെ കൈ വെട്ടി, 7 പേർ അറസ്റ്റിൽ
ആക്രമണത്തെ ഉചിതമായി നേരിട്ട പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.