എണ്ണ വിലയില്‍ പരിഭ്രാന്തരാകേണ്ട -കേന്ദ്ര മന്ത്രി

എണ്ണ വിലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

Last Updated : Jan 11, 2020, 08:07 PM IST
എണ്ണ വിലയില്‍ പരിഭ്രാന്തരാകേണ്ട -കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: എണ്ണ വിലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ എണ്ണ വിലയില്‍ വര്‍ധനവുണ്ടായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

എണ്ണ വില സ്ഥിരതപ്പെട്ട് വരുകയാണെന്നും സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ക്ഷാമമില്ലെന്ന് പറഞ്ഞ മന്ത്രി ഗള്‍ഫ് മേഖയിലെ പ്രശ്‌നങ്ങള്‍ കാരണം എണ്ണ വില ഉയര്‍ന്നത് ശരിയാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി ആഗോള വിപണിയിലും വില കുറയുകയാണെന്നും വ്യക്തമാക്കി.

Trending News