DRDO Recruitment 2022: ഡിആർഡിഒയിൽ സയന്‍റിസ്റ്റ് അകാന്‍ സുവര്‍ണ്ണാവസരം, ഇപ്പോള്‍ അപേക്ഷിക്കാം

ഡിആർഡിഒയിൽ ജോലി നേടാന്‍  സുവര്‍ണ്ണാവസരം,  സയന്‍റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിൽ നിരവധി ഒഴിവുകൾ. ഈ ഒഴിവുകളിലേയ്ക്ക് എ​ൻ​ജി​നീ​യ​റിംഗ്  ബി​രു​ദ​ക്കാ​ര്‍​ക്കും സ​യ​ൻ​സ്  ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും  അപേക്ഷിക്കാം. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 10:59 AM IST
  • ഡിആർഡിഒ (DRDO) 630 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. സയന്‍റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ.
  • ഈ ഒഴിവുകളിലേയ്ക്ക് എ​ൻ​ജി​നീ​യ​റിംഗ് ബി​രു​ദ​ക്കാ​ര്‍​ക്കും സ​യ​ൻ​സ് ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
DRDO Recruitment 2022: ഡിആർഡിഒയിൽ സയന്‍റിസ്റ്റ് അകാന്‍ സുവര്‍ണ്ണാവസരം, ഇപ്പോള്‍ അപേക്ഷിക്കാം

DRDO Recruitment 2022: ഡിആർഡിഒയിൽ ജോലി നേടാന്‍  സുവര്‍ണ്ണാവസരം,  സയന്‍റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിൽ നിരവധി ഒഴിവുകൾ.

ഡിആർഡിഒ (DRDO) 630 ഒഴിവുകളിലേയ്ക്കാണ്  അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. സയന്‍റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ.  ഈ ഒഴിവുകളിലേയ്ക്ക് എ​ൻ​ജി​നീ​യ​റിംഗ്  ബി​രു​ദ​ക്കാ​ര്‍​ക്കും സ​യ​ൻ​സ്  ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും  അപേക്ഷിക്കാം. 

ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെന്‍റ്  ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഡി.​ആ​ർ.​ഡി.​ഒ) 579, ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഡി.​എ​സ്.​ടി)​ യി​ൽ 8, ഏ​റോ​നോ​ട്ടി​ക്ക​ൽ ഡെ​വ​ല​പ്മെ​ന്റ് ഏ​ജ​ൻ​സി​യി​ൽ (എ.​ഡി.​എ) 43 എ​ന്നി​ങ്ങ​നെയാണ് ഒഴിവുകളുടെ എണ്ണം. 

https://rac.gov.in, https://drdo.gov.in, https://ada.gov.in, www.dst.gov.in എന്നീ വെബ്സൈറ്റുകളിൽ  വിശദമായ വിജ്ഞാപനം ലഭ്യമാണ്.  നിലവില്‍ ​ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. 

DRDO Recruitment 2022: യോഗ്യത  (DRDO Recruitment 2022: Eligibility) 

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, അ​റ്റ്മോ​സ്ഫി​യ​റി​ക് സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. ഫ​സ്റ്റ് ക്ലാ​സ് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും ഗേ​റ്റ് സ്കോ​റും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 

എ​ൻ​ജി​നീ​യ​റിംഗ്  വി​ഭാ​ഗ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിംഗ്, ഇ​ല​ക്ട്രി​ക്ക​ൽ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിംഗ് /​മെ​റ്റ​ല​ർ​ജി​ക്ക​ൽ, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യറിംഗ്, ഏ​റോ​നോ​ട്ടി​ക്ക​ൽ, സി​വി​ൽ, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിംഗ് ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് ഒ​ഴി​വു​കൾ.

DRDO Recruitment 2022: തിരഞ്ഞെടുപ്പ് പ്രക്രിയ (DRDO Recruitment 2022: Selection procedure) 

എ​ഴു​ത്തു​പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, റേ​റ്റ് സ്കോ​ർ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 22നാണ് പരീക്ഷ. 

DRDO Recruitment 2022: അപേക്ഷ ഫീസ്,  പ്രായപരിധി  (DRDO Recruitment 2022: Application Fees)  

100 രൂപയാണ് അപേക്ഷ ഫീസ്. വ​നി​ത​ക​ൾ​, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ എന്നിവർക്ക് ഫീ​സി​ല്ല. ഡി.​ആ​ർ.​ഡി.​ഒ-28, ഡി.​എ​സ്.​ടി-35 വ​യ​സ്സ്, എ.​ഡി.​എ-30 വ​യ​സ്സ്,  എന്നിങ്ങനെയാണ് പ്രായപരിധി. അർഹരായവർക്ക് നിയമപ്രകാരമായ ഇളവുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News