ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ

ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യമെന്ന് റിപ്പോർട്ട്. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവയ്ക്കുകയും  പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.    

Written by - Zee Malayalam News Desk | Last Updated : Aug 23, 2021, 11:29 AM IST
  • ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ
  • ഡ്രോൺ കണ്ടെത്തിയത് ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ്
  • അതിർത്തിയിൽ നിരന്തരം ഡ്രോൺ സാന്നിധ്യം ഒരു വലിയ വെല്ലുവിളിയാണ്
ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ

ന്യുഡൽഹി: ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യമെന്ന് റിപ്പോർട്ട്. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവയ്ക്കുകയും  പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. 

ഡ്രോൺ (Drone) കണ്ടെത്തിയത്  ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ്. അതിർത്തിയിൽ നിരന്തരം ഡ്രോൺ സാന്നിധ്യം ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതതെന്നതിൽ സംശയമില്ല. 

Also Read: Drone Forensic Lab: ഏത് ഡ്രോണ്‍ എവിടെ നിന്നെത്തി കേരളാ പോലീസിന് പുതിയ ഡ്രോൺ ഫോറന്‍സിക് ലാബ്

ഡ്രോൺ കണ്ടയുടനെ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തിരുന്നു. വെടിയുതിർത്തതും ഡ്രോൺ (Drone) അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയിയെന്നാണ് റിപ്പോർട്ട്. ഇത് കണ്ടെത്താനായി സുരക്ഷാ സേന തിരച്ചിൽ നടത്തുന്നുണ്ട്.

ഡ്രോൺ കണ്ടത് ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്.  ചുവപ്പും, മഞ്ഞയും നിറത്തിൽ വെളിച്ചം മിന്നി മായുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടകൻ തന്നെ വെടിയുതിർക്കുകയായിരുന്നു ഉടനെ ഇത് മുകളിലേക്ക് ഉയരുകയും അവിടെ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് വലിയുകയുമായിരുന്നു.

Also Read: Onam 2021: ഓണക്കാലത്ത് മദ്യ വിൽപനയിൽ കൺസ്യൂമർ ഫെഡിന് റെക്കോർഡ് നേട്ടം; 10 ദിവസത്തെ വിൽപ്പന 150 കോടി 

ജമ്മുവിലെ എയർ ഫോഴ്സ് സ്റ്റേഷനിൽ ജൂണിൽ ആക്രമണം ഉണ്ടായതിന് ശേഷം ജമ്മു കശ്മീരിൽ ഡ്രോൺ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ജൂൺ 26 നും, 27നുമായിരുന്നു രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News