ന്യൂ ഡൽഹി : ഡൽഹിയിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തു, ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 3.36നാണ് ഭുചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.6 രേഖപ്പെടുത്തി. ഡൽഹിയിൽ നിന്നും പത്ത് കിലോമീറ്റർ മാറി വടക്കൻ ജില്ലയിലാണ് ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രമെന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്യുന്നത്.
ഈ ആഴ്ചയിൽ ഇത് മൂന്നാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂമികുലുക്കം ഉണ്ടാകുന്നത്. നവംബർ മൂന്നിന് നേപ്പാളിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു. നേപ്പാളിൽ നൂറോളം പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ നവംബർ ആറിനും രാജ്യതലസ്ഥാനത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.