Hemat Soren: ഭൂമി തട്ടിപ്പ് കേസ്: ഹേമന്ത് സോറനെ ചോദ്യം ചെയ്യാൻ ഇഡി വസതിയിൽ

ED at Hemanth Soren's Residence: ആ​ഗസ്റ്റ് മാസത്തിനിടെ 7 തവണ ഇഡി നോട്ടീസ് അയച്ചിട്ടും ഹേമന്ത് സോറൻ  ഹാജരാകാൻ തയ്യാറായില്ലായിരുന്നു. തുടർന്ന് ജനുവരി 16, 17 തീയ്യതികളിൽ ഹാജരാകാനും ഹേമന്തിന് കത്തയച്ചു. എന്നാൽ  ഹേമന്ത് സോറൻ തന്റെ വസതിയിൽ എത്തി ചോദ്യം ചെയ്യാൻ ഇഡിയോട് ആവശ്യപ്പടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2024, 03:26 PM IST
  • അനധികൃത ഖനന കേസ് കേസുമായി ബന്ധപ്പെട്ട് 2022 നവംബറിൽ ഹേമന്ത് സോറനെ 9 മണിക്കൂറോളം ചോദ്യം ചെയതിരുന്നു.
  • 1000 ത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചതായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ ചന്ദ്ര കുമാർ സിൻഹ അറിയിച്ചു.
Hemat Soren: ഭൂമി തട്ടിപ്പ് കേസ്: ഹേമന്ത് സോറനെ ചോദ്യം ചെയ്യാൻ ഇഡി വസതിയിൽ

റാഞ്ചി: ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി രാജസ്ഥാൻ മുഖ്യമന്ത്രിയുടെ വസതയിൽ എത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ‍‍‍ഡി) സംഘം. ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ആ​ഗസ്റ്റ് മാസത്തിനിടെ 7 തവണ ഇഡി നോട്ടീസ് അയച്ചിട്ടും ഹേമന്ത് സോറൻ  ഹാജരാകാൻ തയ്യാറായില്ലായിരുന്നു. തുടർന്ന് ജനുവരി 16, 17 തീയ്യതികളിൽ ഹാജരാകാനും ഹേമന്തിന് കത്തയച്ചു. എന്നാൽ  ഹേമന്ത് സോറൻ തന്റെ വസതിയിൽ എത്തി ചോദ്യം ചെയ്യാൻ ഇഡിയോട് ആവശ്യപ്പടുകയായിരുന്നു. തുടർന്നാണ് ശനിയാഴ്ച്ച ഇഡി നേരിട്ട് ഹേമന്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യൽ ആരംഭിച്ചത്. 

അനധികൃത ഖനന കേസ് കേസുമായി ബന്ധപ്പെട്ട് 2022 നവംബറിൽ ഹേമന്ത് സോറനെ 9 മണിക്കൂറോളം ചോദ്യം ചെയതിരുന്നു. ഇഡി സംഘം എത്തുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഹേമന്ത് സോറന്റെ വസതിയിൽ ഏർപ്പെടുത്തിയത്. 1000 ത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചതായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ ചന്ദ്ര കുമാർ സിൻഹ അറിയിച്ചു. 

ALSO READ: കാലിടറിയ സ്റ്റാലിനെ താങ്ങിപ്പിടിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറൽ

അതേസമയം ഹേമന്ദ് സോറനെ ചോദ്യം ചെയ്യുന്നതിനെിരെ ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രവർത്തകരുടേയും മറ്റ് ​ഗോത്രവർ​ഗ വിഭാ​ഗ പാർട്ടികളുടേയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സർക്കാറിന്റെ പ്രതിച്ഛായ തകർക്കലാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ഝാർഖണ്ഡിലെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐഎസ് ഓഫീസർ അടക്കം 14 പേർ അറസ്റ്റിലായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News