വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കണം, നിയമ മന്ത്രാലയത്തിന് കത്ത്

വോട്ടര്‍ ഐഡിയും (തിരിച്ചറിയല്‍ കാര്‍ഡ്‌) ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്ത് നല്‍കി.

Last Updated : Aug 16, 2019, 03:23 PM IST
 വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കണം, നിയമ മന്ത്രാലയത്തിന് കത്ത്

ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിയും (തിരിച്ചറിയല്‍ കാര്‍ഡ്‌) ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്ത് നല്‍കി.

കള്ളവോട്ടിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. വോട്ടര്‍ ഐഡി കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍പ് വോട്ടര്‍ ഐഡി കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന നിലപാടിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍.  2016ല്‍ എ. കെ. ജോതി തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റതിന് ശേഷമാണ് ഈ നിലപാടില്‍ മാറ്റമുണ്ടായത്. നിലവില്‍ ഏകദേശം 32 കോടിയോളം ആളുകള്‍ ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആധാര്‍ ഉപയോഗിച്ച്‌ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നതിനുള്ള പദ്ധതി 2015ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല. പൊതുവിതരണ സംവിധാനത്തിന്‍റെ സുതാര്യതയ്ക്കല്ലാതെ മറ്റ് ഒരു കാര്യത്തിലും ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവന് ഇതിന്‌ തടസ്സമായത്.

 

 

Trending News