പറ്റ്ന: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ, പ്രിയങ്ക ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രവേശം രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ ഉറക്കം കെടുത്തിയിരിയ്കുകയാണ് എന്നത് വ്യക്തം.
പ്രിയങ്കയുടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരണം അവസാനിക്കുന്നില്ല എന്നതാണ് വാസ്തവം. വിമര്‍ശനങ്ങളും അനുകൂല പ്രസ്താവനകളുമായി നിരവധി നേതാക്കള്‍ രംഗത്തെത്തി. വിമര്‍ശനങ്ങളായിരുന്നു അധികവും എന്നത് സത്യം.
എന്നാല്‍ ഇപ്പോള്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.
"തിരഞ്ഞെടുപ്പ് ഗുസ്തി മത്സരമല്ല, സൗന്ദര്യമത്സരവുമല്ല" കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പങ്കെടുക്കവേ ബീഹാറില്‍നിന്നുള്ള ബിജെപി നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഒരു രാഷ്ട്രീയ മത്സരമാണ്. ഒരു രാഷ്ട്രീയ മത്സരത്തിൽ, പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആളുകൾ വോട്ടു ചെയ്യുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, പ്രണബ് മുഖര്‍ജിയ്ക്ക് ഭാരത് രത്ന പുരസ്‌കാരം സമ്മാനിച്ചതില്‍ പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുകാലത്തും പ്രണബ് മുഖര്‍ജി ബിജെപി നേതാവായിരുന്നിട്ടില്ല, അദ്ദേഹം ഉന്നതനായ കോണ്‍ഗ്രസ് നേതാവായിരുന്നു, എങ്കിലും കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രധാനമന്ത്രിയാകാന്‍ അനുവദിച്ചില്ല, സുശീല്‍ മോദി പറഞ്ഞു.
പ്രിയങ്ക ഗാന്ധി അധികാരമേറ്റെടുക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ എതിര്‍കക്ഷികളില്‍നിന്നും വിമര്‍ശകരുടെ നീണ്ടനിര തന്നെയാണ്.
അതേസമയം, ബീഹാറില്‍നിന്നുള്ള ബിജെപി മന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ വക്താവുമായ വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവനയാണ് കടുത്ത വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുന്നത്. സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം വോട്ട് ലഭിക്കില്ല എന്നായിരുന്നു ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവന. സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചതെന്നും, സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല എന്നും വിനോദ് നാരായണ്‍ പറഞ്ഞു.
ഭാരതത്തിന്‍റെ ഉരുക്കു വനിത ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തിയിരിയ്ക്കുകയാണ് എന്നത് വ്യക്തം. പ്രിയങ്ക സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പേ ഒന്നിന് പിറകേ ഒന്നായി എതിര്‍പാര്‍ട്ടികള്‍ വിവാദ പ്രസ്താവനകള്‍ക്ക് തിരികൊളുത്തിയിരിയ്കുകയാണ്.
അതേസമയം, ബിജെപിയിലെ ഒട്ടു മിക്ക നേതാക്കളും പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമായി. അതില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ നടത്തിയ പ്രസ്താവന വനിതാ നേതാവെന്ന നിലയില്‍ നിന്ദനീയം തന്നെ.
കോണ്‍ഗ്രസ് അവസാന തുറുപ്പ് പുറത്തെടുത്തു... പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ല... രാഹുല്‍ ഗാന്ധി സഹോദരിയില്‍നിന്നും സഹായം തേടിയിരിക്കുന്നു...എന്നെല്ലാം പരിഹസിക്കുമ്പോള്‍ എതിര്‍പാര്‍ട്ടിക്കാരുടെ ഉള്ളിലെ ആശങ്കയാണോ വെളിപ്പെടുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.