Electoral Bonds: എസ്ബിഐയിൽ മാത്രം കിട്ടുന്ന ആ നിധി, എന്താണ് ഇലക്ട്രൽ ബോണ്ടുകൾ?

What is Electoral Bonds: സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കഴിയും

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 04:43 PM IST
  • ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം
  • സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കഴിയും
  • ബോണ്ടുകളിൽ ആരാണ് തുക നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല
Electoral Bonds: എസ്ബിഐയിൽ മാത്രം കിട്ടുന്ന ആ നിധി, എന്താണ് ഇലക്ട്രൽ ബോണ്ടുകൾ?

രാജ്യത്തെ ആർക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ കഴിയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി . 2017 ലെ യൂണിയൻ ബജറ്റ് സെഷനിൽ ആദ്യമായി പ്രഖ്യാപിച്ച, "ഇലക്ടറൽ ബോണ്ടുകൾ" പലിശ രഹിത "ബെയറർ ഇൻസ്ട്രുമെന്റ്സ്" ആണ്, അതായത്, പ്രോമിസറി നോട്ടിന് സമാനമായി, ആവശ്യാനുസരണം അവ ബെയറർക്ക് നൽകണം . 

ഇലക്ടറൽ ബോണ്ടുകൾ ഇന്ത്യൻ പൗരന്മാരെയോ ഇന്ത്യയിൽ സംയോജിപ്പിച്ചിരിക്കുന്ന ഒരു ബോഡിയെയോ ബോണ്ടുകൾ വാങ്ങാൻ അനുവദിക്കുന്നു, ഇത് രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ നൽകുന്നതിന് സഹായിക്കുന്നു. വിദേശത്തുനിന്ന് ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലായിരുന്നു നിയമം . ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം.

എവിടെ നിന്ന് വാങ്ങാം ബോണ്ട്?

സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കഴിയും. നിയമപ്രകാരം ഒരു വിദേശ കമ്പനിക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കഴിയില്ലായിരുന്നു.  എന്നാൽ ഇലക്ട്രൽ ബോണ്ടുകളിൽ ആരാണ് തുക നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. ന്യൂഡൽഹി, ഗാന്ധിനഗർ, ചണ്ഡിഗഡ്, ബെംഗളുരു, ഭോപാൽ, മുംബൈ, ജയ്പൂർ, ലഖ്‌നൗ, ചെന്നൈ, കൊൽക്കത്ത, ഗുവാഹതി തുടങ്ങിയ നഗരങ്ങളിലെ 29 എസ്ബിഐ ശാഖകൾ വഴി മാത്രമേ ബോണ്ട് വാങ്ങാൻ കഴിയൂ.

സാധാരണയായി 1,000 രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള മൂല്യങ്ങളിൽ വിൽക്കുന്ന ഈ ബോണ്ടുകൾ കെ വൈ സി (KYC) മാനദണ്ഡങ്ങൾ പാലിക്കുന്ന അക്കൗണ്ടുകൾ വഴി അംഗീകൃത എസ്ബിഐ ശാഖകളിൽ നിന്ന് വേണം വാങ്ങാൻ. ഇലക്ട്രൽ ബോണ്ടുകൾ സ്വീകരിച്ചാൽ 15 ദിവസത്തിനുള്ളിൽ അവ മാറി ലഭിക്കുന്ന രാഷ്ടീയ പാർട്ടികൾക്ക് പണമാക്കാം. 

വർഷം മുഴുവനും നിങ്ങൾക്ക് ബോണ്ടുകൾ വാങ്ങാൻ കഴിയില്ല, ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ വരുന്ന 10 ദിവസത്തെ കാലയളവിനുള്ളിൽ  മാത്രമേ അവ വാങ്ങാൻ കഴിയൂ.പ്രധാനമായി, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിക്കാവൂ . "ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത" കൊണ്ടുവരിക എന്നാണ് ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചതിന് പിന്നിലെ നിലപാടെങ്കിലും ഇതല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

എത്ര രൂപ ബോണ്ടായി ലഭിച്ചു?

2022-23 വർഷത്തിൽ 1300 കോടി ഇലക്ട്രൽ ബോണ്ടായി ലഭിച്ചെന്നാണ് കണക്ക്. കോൺഗ്രസ്സിന് ഇക്കാലയളവിൽ ലഭിച്ച തുകയുടെ ഇരട്ടിയാണിതെന്ന് പറയുന്നു. ലഭിച്ച ബോണ്ടിൻറെ 61 ശതമാനവും ബിജെപിക്ക് തന്നെയായിരുന്നു. എന്നാൽ കോൺഗ്രസ്സിന് ഇലക്ട്രൽ ബോണ്ടിലൂടെ ആകെ ലഭിച്ചത് ഇക്കാലയളവിൽ വെറും 171 കോടിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News