2022ന് മുന്‍പേ പാവപ്പെട്ട എല്ലാവര്‍ക്കും വീടുകള്‍: യോഗി ആദിത്യനാഥ്

വരുന്ന 2022 ഓടു കൂടി വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഗ്രാമവികസനകാര്യത്തില്‍ സര്‍ക്കാരിന്അങ്ങേയറ്റം താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇങ്ങനെയൊരു സാഹചര്യം ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍.

Last Updated : Sep 23, 2017, 02:04 PM IST
2022ന് മുന്‍പേ പാവപ്പെട്ട എല്ലാവര്‍ക്കും വീടുകള്‍: യോഗി ആദിത്യനാഥ്

വാരാണസി: വരുന്ന 2022 ഓടു കൂടി വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഗ്രാമവികസനകാര്യത്തില്‍ സര്‍ക്കാരിന്അങ്ങേയറ്റം താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇങ്ങനെയൊരു സാഹചര്യം ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍.

'പ്രധാന്‍മന്ത്രി ആവാസ് യോജന'യുടെ കീഴില്‍ 9.7 ലക്ഷം പാവപ്പെട്ടവര്‍ക്ക് ഉടന്‍ വീടുകള്‍ വച്ച് നല്‍കും. ഇതിനായി ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1.20 ലക്ഷം രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 2.50 ലക്ഷം രൂപയും വീതം നല്‍കും.

Trending News