ഡല്‍ഹി കലാപം; ഹീനമായ പ്രവർത്തികള്‍ അപലപനീയ൦ -ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ

ഡൽഹിയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട  വർഗീയ കലാപബാധിത പ്രദേശങ്ങൾ ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ സന്ദർശിച്ചു.   

Last Updated : Feb 29, 2020, 08:00 PM IST
ഡല്‍ഹി കലാപം; ഹീനമായ പ്രവർത്തികള്‍ അപലപനീയ൦ -ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ

ഡൽഹിയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട  വർഗീയ കലാപബാധിത പ്രദേശങ്ങൾ ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ സന്ദർശിച്ചു.   

ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയും സഹായമെത്രാൻ ജോസ് പുത്തൻവീട്ടിലും മറ്റു വൈദികരും അത്മായരും  നേരിട്ട് സന്ദർശനം നടത്തി.

രൂപതയുടെ സോഷ്യൽ സർവ്വീസ് വിഭാഗ ത്തിന്റെയും (SJSS) യുവജന വിഭാഗത്തിന്റെയും (DSYM) മാതൃവേദിയുടെയും നേതൃത്വത്തിൽ ഈ വർഗീയ ലഹളയിൽ ഇരയായവർക്ക് വേണ്ട   മരുന്നും, ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു.

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഈയിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ അങ്ങേയറ്റം ആശങ്കാജനകവും വേദനയുളവാക്കുന്നതുമാണ്എന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.  

നിയമപാലകരുടെ സമയോചിതമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ ഇത്രയും ജീവഹാനിയും സാമ്പത്തിക നാശനഷ്ടങ്ങളും  ഉണ്ടാകില്ലായിരുന്നുവെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

അഹിംസ നടമാടിയിരുന്ന ഈ ഭാരതമണ്ണിൽ, സാമുദായിക ഐക്യത്തെ തകർക്കുന്ന ഒന്നും സ്വീകാര്യമല്ല.  സമാധാനപരമായ സഹവർത്തിത്വത്തിനും സാമുദായിക ഒത്തൊരുമക്കും എതിരെയുള്ള എല്ലാ ഹീനമായ പ്രവർത്തികളെയും അത് ആരുടെ ഭാഗത്തുനിന്നായാലും വളരെ അപലപനീയമാണെന്ന്   ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരക്കണക്കിനാളുകൾ  ഇപ്പോഴും ഭീതിയിലും അനിശ്ചിതാവസ്ഥയിലുമാണ്.   ഈ വർഗീയകലാപംമൂലം   കുട്ടികളിലും യുവജന ങ്ങളിലും ഉണ്ടായ മാനസികാഘാതം  ഉത്കണ്ഠാജനകമാണ്.

നൂറുകണക്കിനാളുകൾ വളരെ അത്യാസന്ന നിലയിൽ ആശുപത്രികളിൽ തീവ്രപരിചരണത്തിലാണ്. ഭീതികൊണ്ട് സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നവർ ഏറെയാണ്.

ഈ വർഗീയലഹളയിൽ ഇരയായവർക്ക് വേണ്ട   മരുന്നും, ഭക്ഷണസാധനങ്ങളും താമസ സൗകര്യങ്ങളും നൽകുവാൻ ഫരീദാബാദ് രൂപതയുടെ സോഷ്യൽ സർവ്വീസ് വിഭാഗ ത്തിന്റെ (SJSS)  നേതൃത്വത്തിൽ  ഏർപ്പാട്ച്യ്തിട്ടുണ്ടെന്നു സൊസൈറ്റിയുടെ പ്രസിഡന്റ് റവ. ഫാ. മാർട്ടിൻ പാലമറ്റം അറിയിച്ചു.

രൂപതയുടെ യുവജന വിഭാഗത്തിന്റെയും (DSYM) മാതൃവേദിയുടെയും നേതൃത്വത്തിൽ കൂടുതൽ സഹായങ്ങൾ വരുംദിവസങ്ങളിൽ ഈ പ്രദേശങ്ങളിലേക്ക് എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട്.

ഈ പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുവാനും  ഈ  വർഗീയലഹളയിൽ  മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുവാനും, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വർക്ക് അനുശോചനം  അർപ്പിക്കുവാനുമായി,   മാർച്ച്  1, ഞായറാഴ്ച, എല്ലാ ഇടവക കളിലും ഒരു പ്രാർത്ഥനായജ്ഞനം ആചരിക്കുവാൻ  ഫരീദാബാദ് രൂപത  ആഹ്വാനം ചെയ്തിട്ടുണ്ട്.
 
വൈകിയാണെങ്കിലുംഅധികാരപ്പെട്ടവരുടെസംയോജിത ഇടപെടലുകളോടെ സ്ഥിതിഗ തികൾ ശാന്തവും നിയന്ത്രിതവും ആണെങ്കിലും ഈ സമാധാനാന്തരീക്ഷം നിലനിൽക്കാനുംമനഃശാന്തി തിരികെ കൊണ്ടുവരുവാനുംവേണ്ടി  എല്ലാവരും ജാഗരൂ കരായി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും  അവർക്കെല്ലാവർക്കുംവേണ്ടി എല്ലവരും  പ്രാർത്ഥിക്കണമെന്നും ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചു.

Trending News