കൈക്കൂലി ചോദിച്ചു; കാറില്‍ പോത്തിനെകെട്ടി പ്രതിഷേധം!

സംഭവം നടന്നത് മധ്യപ്രദേശിലെ സിരോഞ്ജ് താലൂക്കിലാണ്.   

Ajitha Kumari | Updated: Sep 13, 2019, 03:00 PM IST
കൈക്കൂലി ചോദിച്ചു; കാറില്‍ പോത്തിനെകെട്ടി പ്രതിഷേധം!

ഭോപാല്‍: കൈക്കൂലി ചോദിച്ച തഹസീല്‍ദാറോട് വ്യത്യസ്ത രീതിയില്‍ പ്രതികരിച്ച് ഒരു കര്‍ഷകന്‍. 

സംഭവം നടന്നത് മധ്യപ്രദേശിലെ സിരോഞ്ജ് താലൂക്കിലാണ്. ഏഴ് മാസം മുന്‍പ് നല്‍കിയ പരാതി പരിഗണിക്കാന്‍ കൈക്കൂലി ചോദിച്ച തഹസീല്‍ദാറിന്‍റെ കാറില്‍ തന്‍റെ പോത്തിനെ കെട്ടിയിട്ടാണ് ഭൂപത് രഘുവംശി എന്നയാള്‍ പ്രതിഷേധിച്ചത്.

കുടുംബസ്വത്ത് തന്‍റെയും പിതാവിന്‍റെയും പേരില്‍ വീതിച്ചു നല്‍കാന്‍ ആവശ്യമായ രേഖകളുള്‍പ്പെടെ നല്‍കിയാണ്‌ ഭൂപത്‌ അപേക്ഷ നല്‍കിയത്. ഏഴുമാസമായിട്ടും ഇതുവരെ അതില്‍ ഒരു തീര്‍പ്പ്‌ ഉണ്ടാക്കിയില്ലെന്നു മാത്രമല്ല പകരം വന്‍ തുക കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു.

ഇതില്‍ ദേഷ്യംവന്ന ഭൂപതി തന്‍റെ പോത്തിനെ തഹസീല്‍ദാറിന്‍റെ കാറില്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തഹസീല്‍ദാര്‍ സിദ്ധാന്ത് സിംഗ്  സിംഗ്ല നിഷേധിച്ചു. മാത്രമല്ല കീഴുദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനൊക്കെ കാരണമെന്ന് ആരോപിക്കുകയും ചെയ്തു. 

ഭൂപതിയുടെ വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല സംഭവത്തെക്കുറിച്ച് മൂന്ന്‍ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.