യുദ്ധവി​മാ​നം ത​ക​ര്‍​ന്നു: ര​ണ്ടു പൈ​ല​റ്റു​കള്‍ മ​രി​ച്ചു

ബ൦ഗളൂരുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുകള്‍ മരിച്ചു. 

Last Updated : Feb 1, 2019, 06:29 PM IST
 യുദ്ധവി​മാ​നം ത​ക​ര്‍​ന്നു: ര​ണ്ടു പൈ​ല​റ്റു​കള്‍ മ​രി​ച്ചു

ബം​ഗ​ളൂ​രു: ബ൦ഗളൂരുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുകള്‍ മരിച്ചു. 

ഇന്നു രാവിലെ ബെംഗലൂരുവിലെ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കലിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. 

പരിശീലന വിമാനമായ മിറാഷ് 2000 ആണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റുമാരായ സമീര്‍ അബ്രോള്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്.

അപകടമുണ്ടായെന്ന് മനസിലായ ഉടന്‍ ഇരുവരും പുറത്തേക്ക് ചാടിയെങ്കിലും തീപിടിച്ച വിമാന അവശിഷ്ടങ്ങളുടെ മുകളിലേക്ക് വീണ് മരിക്കുകയായിരുന്നു. 

 

വിമാനത്തിന് അപകടമുണ്ടാവുകയോ നീങ്ങാതിരിക്കുകയോ ചെയ്താല്‍ പൈലറ്റുമാര്‍ക്ക് രക്ഷപെടാനുള്ള സീറോ സീറോ ഇജക്‌ട് സീറ്റ് സംവിധാനമുള്ള വിമാനമാണ് മിറാഷ് 2000. 

അപകടം ഏത് അവസ്ഥയിലാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Trending News