സ്നേഹയ്ക്കിനി 'ജാതിയും മതവുമില്ല'!! ആശംസകളുമായി കമല്‍ ഹാസന്‍...

സ്കൂള്‍- കോളേജ് കാലഘട്ടത്തിലും സ്നേഹ ഒരു രേഖകളും ജാതിയും മതവും രേഖപ്പെടുത്തിയിരുന്നില്ല.

Last Updated : Feb 15, 2019, 12:17 PM IST
സ്നേഹയ്ക്കിനി 'ജാതിയും മതവുമില്ല'!! ആശംസകളുമായി കമല്‍ ഹാസന്‍...

ന്ത്യയിലെ ആദ്യ ജാതി- മത രഹിത പൗരയായി മാറിയ സ്നേഹയ്ക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ ഹാസന്‍!! 

''തമിഴ് പെണ്‍കുട്ടി സ്നേഹയ്ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ജാതിമത മാറ്റങ്ങളെക്കാള്‍ പ്രാധാന്യം ഹൃദയത്തിന്‍റെ മാറ്റമാണ്. വിപ്ലകാരി വരൂ, നമുക്കൊരു പുതിയ ലോകം സൃഷ്ടിക്കാം. ജാതിയും മതവുമില്ലാതെ നിലനില്‍പ്പില്ലെന്ന് വാദിക്കുന്നവര്‍ക്കായി നമുക്ക് സംവരണം നീക്കി വെയ്ക്കാം.  ജനങ്ങളുടെ നീതിയും അതിനെ ആശ്രയിച്ചാണ്. നാളെ നമ്മുടേതാണ്, തീര്‍ച്ചയായും നമ്മുടേതാണ്.''- കമല്‍ ഹാസന്‍ കുറിച്ചു.

തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ സ്നേഹ റവന്യു വകുപ്പില്‍ നിന്ന്  ജാതി- മത രഹിത സര്‍ട്ടിഫിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ പൗരയാണ്. 

9 വര്‍ഷ൦ നീണ്ട് നിന്ന പോരാട്ടത്തിനൊടുവില്‍ ജാതി- മത രഹിത സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സ്നേഹയ്ക്ക് രാജ്യമെമ്പാടുമുള്ള ആളുകളുടെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. 

വെല്ലൂരിലെ തിരുപട്ടുര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന സ്നേഹയും ഭര്‍ത്താവായ പാര്‍ത്ഥിഭരാജയും ജാതി പരിഗണിക്കാതെ വിവാഹിതരായവരാണ്.  

വിവാഹ ശേഷവും സ്നേഹ തന്‍റെ സര്‍നെയിം മാറ്റിയിരുന്നില്ല. അച്ഛന്‍ അനന്ദകൃഷ്‌ണനും അമ്മ മണിമൊഴിയും ജാതി-മത വിവേചനങ്ങള്‍ക്ക് അതീതമായി ചിന്തിക്കുന്നവരാണ്. സ്കൂള്‍- കോളേജ് കാലഘട്ടത്തിലും സ്നേഹ ഒരു രേഖകളും ജാതിയും മതവും രേഖപ്പെടുത്തിയിരുന്നില്ല.

Trending News