UP Death: യുപിയിലെ അമോറയിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ചു; കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ചാണ് മരണമെന്ന് സംശയം

Amroha Death News: കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് റിപ്പോർട്ട്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് ഈ കുടുംബത്തിലുണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 10:53 AM IST
  • തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെ നാട്ടുകാർ വീട് പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടികൾ മരിച്ചതായി കണ്ടെത്തിയത്
  • അടച്ചിട്ട മുറിയിൽ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
UP Death: യുപിയിലെ അമോറയിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ചു; കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ചാണ് മരണമെന്ന് സംശയം

ലഖ്നൗ: യുപിയിലെ അമോറയിൽ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. ഒന്നിച്ചുറങ്ങാൻ പോയ കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് റിപ്പോർട്ട്. സോനം (19), വാരിസ് (17), മെഹക് (16), സായിദ് (15), മാഹിർ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് ഈ കുടുംബത്തിലുണ്ടായിരുന്നത്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഇവർ ചികിത്സയിലാണ്.

അടച്ചിട്ട മുറിയിൽ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെ നാട്ടുകാർ വീട് പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടികൾ മരിച്ചതായി കണ്ടെത്തിയത്. ഉത്തരേന്ത്യയിൽ ഇപ്പോൾ അതിശൈത്യമാണ്. ചൂട് ലഭിക്കാൻ വേണ്ടി കൽക്കരി ഹീറ്റർ ഉപയോ​ഗിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

Breaking.. updating

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News