Aadhaar Photo Change: ഇന്ന് നമ്മുടെ രാജ്യത്ത് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ഒന്നാണ് ആധാര്‍ കാര്‍ഡ്. സാമ്പത്തികമടക്കം വിവിധ ആവശ്യങ്ങൾക്കായുള്ള തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്.
ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. അടുത്തിടെ, യുഐഡിഎഐ പുറപ്പെടുവിച്ച നിര്‍ദ്ദേശം അനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും ഈ വർഷങ്ങളിൽ തങ്ങളുടെ രേഖകൾ ഒരിക്കലും അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും അറിയിയ്ക്കുന്നു.
അതനുസരിച്ച്, യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India (UIDAI) പൗരന്മാരിൽ നിന്ന് തങ്ങളുടെ ആധാറിലെ രേഖകൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന് നിരക്ക് ഈടാക്കും. എന്നാല്‍, അടുത്ത രണ്ട് മാസത്തേയ്ക്ക് ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്. മൈ ആധാർ പോർട്ടലിൽ സൗജന്യ ഡോക്യുമെന്‍റ് അപ്‌ഡേറ്റ് സേവനം പ്രയോജനപ്പെടുത്താൻ യുഐഡിഎഐ ആളുകളോട് അഭ്യർത്ഥിച്ചു.
Also Read: Sun Transit 2023: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം, ഈ 5 രാശിക്കാരുടെ കരിയർ ശോഭിക്കും!!
യുഐഡിഎഐ ട്വീറ്റ് അനുസരിച്ച് ഒരു ആധാര്‍ ഉടമയ്ക്ക് 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ, https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി അവരുടെ പ്രധാനപ്പെട്ടതും മാറ്റം വരുത്തേണ്ടതുമായ രേഖകള്‍ ഓൺലൈനായി അപ്‌ലോഡ് ചെയ്യാം. ഇതില്‍, പേര്, വിലാസം, ജനന തിയതി എന്നിവ ഉള്‍പ്പെടുന്നു.
അതേസമയം, പ്രായം കൂടുന്നതിനനുസരിച്ച് മുഖത്ത് മാറ്റമോ ആധാർ കാർഡിലെ ഫോട്ടോ ഭംഗിയില്ലാത്തതോ ആയ കാരണത്താല്‍ പലരും അത് മാറ്റാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ വളരെ എളുപ്പമാണ്.
ഇന്ന് പലരും തങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ലളിതമായ ഒരു പ്രക്രിയ പിന്തുടർന്ന് നിങ്ങൾക്ക് ആധാർ കാർഡില്‍ നല്‍കിയിരിയ്ക്കുന്ന ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ കഴിയും. അടുത്തുള്ള ആധാർ എൻറോൾമെന്‍റ് സെന്‍റർ സന്ദർശിച്ച് ആധാർ കാർഡിൽ നിങ്ങളുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഒപ്പം ഫോട്ടോയും അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ഈ ഘട്ടങ്ങൾ ശ്രദ്ധിക്കുക
ഘട്ടം 1: അടുത്തുള്ള ആധാർ എൻറോൾമെന്‍റ് സെന്‍റർ /ആധാർ സേവന കേന്ദ്രം സന്ദർശിക്കുക.
ഘട്ടം 2: യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്‍റ്/തിരുത്തൽ/അപ്‌ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യുക.
3: ഫോം പൂരിപ്പിക്കുക.
ഘട്ടം 4: നിങ്ങളുടെ ഫോം അവിടെയുള്ള ജീവനക്കാരന് സമർപ്പിക്കുകയും നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങൾ നൽകുകയും ചെയ്യുക.
5: ഇപ്പോൾ ജീവനക്കാരൻ നിങ്ങളുടെ തത്സമയ ചിത്രം എടുക്കും.
ഘട്ടം 6: നിങ്ങളുടെ വിശദാംശങ്ങൾ അംഗീകരിക്കുന്നതിന് നിങ്ങൾ ബയോമെട്രിക്സ് നൽകേണ്ടതുണ്ട്.
7: വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് 100 രൂപ നൽകണം.
ഘട്ടം 8: നിങ്ങൾക്ക് യുആർഎൻ അടങ്ങുന്ന ഒരു അക്നോളജ്മെന്‍റ് സ്ലിപ്പ് ലഭിക്കും.
ഘട്ടം 9: UIDAI ആധാർ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (URN) ഉപയോഗിക്കാം.
മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് ഇത്തരത്തില്‍ ഡാറ്റ തിരുത്താന്‍ സാധിക്കുന്നത്. പഴയതുപോലെ, ആധാർ കേന്ദ്രങ്ങളിലൂടെ ഈ സേവനങ്ങള്‍ സ്വീകരിയ്ക്കുന്നതിന് 50 / 100 രൂപ നല്‍കേണ്ടി വരും. 10 വർഷം മുമ്പ് ആധാർ ലഭിച്ചവരും ഒരിയ്ക്കലും ഡാറ്റ അപ്‌ഡേറ്റ് ചെയ്യാത്തവരും ഈ അവസരം വിനിയോഗിക്കണം എന്ന് യുഐഡിഎഐ പറയുന്നു.
കഴിഞ്ഞ പത്ത് വർഷമായി ആധാർ നമ്പർ ഇന്ത്യൻ പൗരന്മാരുടെ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നു. ഇന്ന് സര്‍ക്കാര്‍, സര്‍ക്കാരിതര സംരംഭങ്ങളിലും പ്രോഗ്രാമുകളിലും സേവനം ലഭിക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ ഉപയോഗിക്കുന്നു. കൂടാതെ, ബാങ്കുകൾ, എൻബിഎഫ്‌സികൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളും തിരിച്ചറിയൽ രേഖയായി ആധാര്‍ ഉപയോഗിക്കുന്നു.
ആധാർ നമ്പർ ഉടമകൾക്ക്, ആധാർ എൻറോൾമെന്‍റ് ആൻഡ് അപ്ഡേറ്റിംഗ് റൂൾസ്, 2016 പ്രകാരം, അവരുടെ ഡാറ്റയുടെ കൃത്യത നിലനിർത്തുന്നതിനായി എൻറോൾമെന്‍റ് തീയതി മുതൽ പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാറിലെ ഡാറ്റകള്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...