മുന്‍ ഡല്‍ഹി മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

1993 മുതല്‍ 1996 വരെയാണ് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.  

Last Updated : Oct 28, 2018, 09:12 AM IST
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന അന്തരിച്ചു. 82 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

1993 മുതല്‍ 1996 വരെയാണ് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഭരണകാലത്ത് ടൂറിസം മന്ത്രിയായിരുന്നു. 

പതിനൊന്നു തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ഖുറാന പത്ത് തവണയും വിജയം നേടിയിരുന്നു. നാല് തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.രാജ് ഖുറാനയാണ് ഭാര്യ. പൂനം, വിമല്‍ എന്നിവര്‍ മക്കളാണ്. ഇതില്‍ മകന്‍ വിമല്‍ കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Trending News