Fire broke out in Old Seemapuri: ഡൽഹി ഓൾഡ് സീമാപുരിയിൽ തീപിടുത്തം; 4 പേർ ശ്വാസം മുട്ടി മരിച്ചു

Fire broke out in Old Seemapuri: ഇന്ന് പുലർച്ചെ ഡൽഹിയിലെ ഓൾഡ് സീമാപുരി പ്രദേശത്തെ വീട്ടിലുണ്ടായ തീപിടിത്തത്തെ (Fire broke out in Old Seemapuri) തുടർന്ന് നാലു പേർ ശ്വാസം മുട്ടി മരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 08:44 AM IST
  • ഓൾഡ് സീമാപുരി പ്രദേശത്തെ വീട്ടിൽ വൻ തീപിടിത്തം
  • നാല് പേർ ശ്വാസം മുട്ടി മരിച്ചു
  • തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല
Fire broke out in Old Seemapuri: ഡൽഹി ഓൾഡ് സീമാപുരിയിൽ തീപിടുത്തം; 4 പേർ ശ്വാസം മുട്ടി മരിച്ചു

ന്യൂഡൽഹി: Fire broke out in Old Seemapuri: ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ഓൾഡ് സീമാപുരിയിൽ ഇന്ന് (26th Tuesday 2021) പുലർച്ചെ ഉണ്ടായ വൻ തീപിടിത്തത്തിനെ തുടർന്ന് നാല് പേർ ശ്വാസം മുട്ടി മരിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

 

 

തീപിടിത്തമുണ്ടായതിനാൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.  ഓൾഡ് സീമ പുരി ഏരിയയിൽ പുലർച്ചെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായതായി ഡൽഹി പോലീസ് (Delhi Police) അറിയിച്ചു. സംഭവത്തിൽ നാല് പേർ ശ്വാസം മുട്ടി മരിച്ചു. ഇപ്പോൾ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ Double Bonanza! അറിയാം 3% DA യും കുടിശ്ശിക കണക്കുകൂട്ടലും

 

ഞായറാഴ്ച പാലത്തിൽ വൻ തീപിടിത്തമുണ്ടായി (fire broke out in Palam on Sunday)

തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ പാലം സ്ഥലത്ത് ഞായറാഴ്ച ഒരു വീടിന് തീപിടിച്ചിരുന്നു.   ഇവിടെ നിന്നും 2 കുട്ടികളടക്കം 7 പേരെ രക്ഷപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസുകാർ ഉടൻ സ്ഥലത്തെത്തിയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പോലീസുകാർ നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിച്ച് തീ അണച്ച് 2 കുട്ടികളടക്കം 7 പേരുടെ ജീവൻ രക്ഷിച്ചു.

Also Read: Old Coins: വൈഷ്ണോ ദേവിയുടെ ഫോട്ടോയുള്ള ഈ നാണയം കൈവശമുണ്ടോ? നേടാം 10 ലക്ഷം രൂപ

ഒക്ടോബർ എട്ടിന് കോട്ടൺ ഗോഡൗണിൽ തീപിടിത്തമുണ്ടായി

ഡൽഹിയിൽ ഇപ്പോൾ തീപിടിത്തം പതിവായിരിക്കുകയാണ്.  ഒക്ടോബർ 8 നും ഡൽഹിയിലെ ഒരു ഗോഡൗണിൽ തീപിടിത്തമുണ്ടായി. ഓഖ്‌ല ഫേസ്-2ൽ കോട്ടൺ ഗോഡൗണിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ 18 ഫയർ ടെൻഡറുകളെ വിന്യസിക്കേണ്ടി വന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News