ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ കാത്തിരിക്കൽ ഏറ്റവും വിരസമായ ജോലിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, എയർപോർട്ട് ലോഞ്ച് ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലത് വിരസത മാറ്റാനും. അത്യാവശ്യം റിലാക്സാവാനും ഇത് വഴി സാധിക്കും. എന്നാൽ എല്ലായിടത്തും ലോഞ്ച് ഫ്രീ ആയിരിക്കില്ല. ഇതിന് പെയ്മെൻറ് ഉണ്ടാവും.
എന്നാൽ ലോഞ്ചുകളിൽ സൗജന്യമായി പ്രവേശിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ എങ്ങനെയുണ്ടാവും. അതിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി സാധിക്കും.നിങ്ങളുടെ വാലറ്റിൽ നിലവിലുള്ള ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി നിങ്ങൾക്ക് അന്താരാഷ്‌ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിലെ വിശ്രമമുറികളിലേക്ക് സൗജന്യ എൻട്രിയുണ്ടാവും.
എന്താണ് എയർപോർട്ട് ലോഞ്ച് ആക്‌സസ്
എയർപോർട്ട് ലോഞ്ച് നിങ്ങൾക്ക് പോയി സമയം ചിലവഴിക്കാൻ കഴിയുന്ന ഒരു സൗകര്യമാണ്. ഇവിടെ നിങ്ങൾക്ക് സൗജന്യ മാസികകൾ വായിക്കാം. ഭക്ഷണം, ശീതള പാനിയങ്ങൾ, മദ്യം, സൗജന്യ വൈഫൈ എന്നിവ ഉണ്ടാവും.ഇവിടെ വിശ്രമിക്കാനും അവസരം ഉണ്ടാവും.വളരെ നേരത്തെ എയർപോർട്ടിൽ എത്തുകയോ കണക്റ്റിംഗ് ഫ്ലൈറ്റുകൾക്കിടയിൽ ധാരാളം സമയം ഉണ്ടെങ്കിലോ, എയർപോർട്ട് ലോഞ്ചിലേക്കുള്ള പ്രവേശനം നല്ലതാണ്.
ലോഞ്ച് ആക്സസ്
പല ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് കമ്പനികളും ഉപഭോക്താക്കൾക്ക് സൗജന്യ ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ ക്രെഡിറ്റ് കാർഡുകളിലും പ്രീമിയം ക്രെഡിറ്റ് കാർഡുകളിലും അന്താരാഷ്‌ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിൽ ലോഞ്ച് ആക്‌സസ് സാധാരണയായി ലഭ്യമാണ്. നിങ്ങൾ ഏത് എയർലൈനിൽ പറന്നാലും ഏത് ടിക്കറ്റ് കൈവശം വച്ചാലും കാർഡ് വഴി ആക്സസ് ചെയ്യാം.
എസ്ബിഐ കാർഡ്- ഈ ക്രെഡിറ്റ് കാർഡിന് 999 രൂപയുടെ റിന്യൂ ചാർജും,ഇന്ത്യയിൽ പ്രതിവർഷം 4 എയർപോർട്ട് ലോഞ്ചുകളിലേക്ക് കോംപ്ലിമെന്ററി ആക്സസുമുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്- കാർഡ് ഉടമകൾക്ക് വർഷം മുഴുവനും 4 സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കും. ഈ കാർഡിന്റെ വാർഷിക ചാർജ് 500 രൂപയാണ്.ACE ക്രെഡിറ്റ് കാർഡ്- 999 രൂപ വാർഷിക ഫീസ് ഇതിനുണ്ട്.കാർഡ് ഉടമയ്ക്ക് പ്രതിവർഷം 4 സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...