Viral Video; അമ്പട!!! പാമ്പിൻ്റെ പുറത്തു തവളയുടെ സവാരി....

പാമ്പിനെ കണ്ടാൽ കണ്ടം വഴിയോടുന്ന തവളകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും, എന്നാൽ പാമ്പിൻ്റെ  മുകളിൽ സവാരി നടത്തുന്ന തവളയെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളു. ഫോറസ്റ്റ് ഓഫീസർ ആയ സുശാന്ത നന്ദ ഐ എഫ് എസ് ആണ് തൻ്റെ ട്വിറ്ററിൽ ഈ വിചിത്ര ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

Last Updated : Jun 6, 2020, 02:17 PM IST
Viral Video; അമ്പട!!! പാമ്പിൻ്റെ പുറത്തു തവളയുടെ സവാരി....

പാമ്പിനെ കണ്ടാൽ കണ്ടം വഴിയോടുന്ന തവളകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും, എന്നാൽ പാമ്പിൻ്റെ  മുകളിൽ സവാരി നടത്തുന്ന തവളയെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളു. ഫോറസ്റ്റ് ഓഫീസർ ആയ സുശാന്ത നന്ദ ഐ എഫ് എസ് ആണ് തൻ്റെ ട്വിറ്ററിൽ ഈ വിചിത്ര ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

താൻ ഇരിക്കുന്നത് തൻ്റെ വേട്ടക്കാരന് മുകളിലാണെന്നറിഞ്ഞ് തന്നെയാണോ ഈ സാഹസം എന്ന് അറിയില്ലെങ്കിലും വീഗാലാന്റിലെ റൈഡിലിരിക്കുന്ന പ്രതീതിയാണ് പുള്ളിക്കാരന്. ഇതെന്താപ്പാ ദേഹത്തൊരു തണുപ്പും ഭാരവും എന്ന് പാമ്പും ചിന്തിക്കുന്നുണ്ടാവാം.

Also Read: Viral Video: യുദ്ധം ചെയ്ത് കുരങ്ങനും രാജവെമ്പാലയും... ആരാ ജയിച്ചതെന്നറിയാമോ?

എന്തായാലും സംഭവം വൈറലായിരിക്കുകയാണ്. പാമ്പ് ഇഴഞ്ഞുപോകുന്ന സമയത്ത് ഒരു കല്ലിന് മുകളിൽ എത്തുമ്പോൾ തവളയ്ക്ക് ബാലൻസ് നഷ്ടപ്പെടും. മര്യാദയ്ക്കാണെങ്കിൽ തവളയ്ക്ക് ആ സമയത്ത് ചാടി രക്ഷപ്പെടാം. പക്ഷേ, ബാലൻസ് ശരിയാക്കി ഒരു വിദഗ്ധനെ പോലെ കൂൾ ആയി തൻ്റെ യാത്ര ആസ്വദിക്കുകയാണ് വിദ്വാൻ.

Trending News