ഇന്ധനവില കുറയാന്‍ തുടങ്ങിയെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

രാജ്യത്ത് ഇന്ധനവില കുറഞ്ഞു വരാന്‍ തുടങ്ങി എന്ന് പെട്രോളിയം വകുപ്പുമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കഴിഞ്ഞ രണ്ടു ദിവസമായി വില കുറയുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 23, 2017, 01:11 PM IST
ഇന്ധനവില കുറയാന്‍ തുടങ്ങിയെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

അഹമ്മദാബാദ്: രാജ്യത്ത് ഇന്ധനവില കുറഞ്ഞു വരാന്‍ തുടങ്ങി എന്ന് പെട്രോളിയം വകുപ്പുമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കഴിഞ്ഞ രണ്ടു ദിവസമായി വില കുറയുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

യു എസില്‍ ഉണ്ടായ ഇര്‍മ, ഹാര്‍വെ പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ പെട്രോളിയം വിപണിയില്‍ ഉണ്ടായ അസ്ഥിരതയ്ക്ക് കാരണമായി അദ്ദേഹം എടുത്തുപറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്തുന്നതു പോലെയുള്ള കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Trending News