Viral Video: പെരുമ്പാമ്പിന്‍റെ പുറത്തുകൂടി തെന്നി നീങ്ങുന്ന തവള, വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയുടെ ലോകം  വിചിത്രമായ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞതാണ്‌. ഇവിടെയെത്തുന്ന പല വീഡിയോകളും  വാര്‍ത്തകളും  നമ്മെ അത്ഭുതപ്പെടുത്തും.

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 10:47 AM IST
  • പെരുമ്പാമ്പിന്‍റെ പുറത്തുകൂടി തെന്നിനീങ്ങുന്ന തവളയാണ് (Python And Frog Video) വീഡിയോയിലെ കഥാപാത്രം. ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിയ്ക്കുന്നത്.
Viral Video: പെരുമ്പാമ്പിന്‍റെ പുറത്തുകൂടി തെന്നി നീങ്ങുന്ന തവള, വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയയുടെ ലോകം  വിചിത്രമായ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞതാണ്‌. ഇവിടെയെത്തുന്ന പല വീഡിയോകളും  വാര്‍ത്തകളും  നമ്മെ അത്ഭുതപ്പെടുത്തും.

നാം  ഒരിയ്ക്കലും കണ്ടിട്ടില്ലാത്തതും കെട്ടിട്ടില്ലാത്തതുമായ  കാര്യങ്ങളാവും ഒരു പക്ഷെ നാം  സോഷ്യല്‍ മീഡിയയിലൂടെ  അറിയുന്നത്.  അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍  വൈറലായിരിയ്ക്കുന്നത്.  

പെരുമ്പാമ്പിന്‍റെ പുറത്തുകൂടി തെന്നിനീങ്ങുന്ന തവളയാണ് (Python And Frog Video) വീഡിയോയിലെ കഥാപാത്രം.  ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ  ഇതിനോടകം കണ്ടിരിയ്ക്കുന്നത്. 

വീഡിയോ കാണാം: 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

വീഡിയോയില്‍ ഏകദേശം 20 അടി നീളമുള്ള ഒരു ഭീമന്‍ പെരുമ്പാമ്പ്‌ വളരെ സാവധാനം, സുഖമായി  പുല്ലുകള്‍ക്കിടെയിലൂടെ  ഇഴഞ്ഞു നീങ്ങുന്നതായി കാണാം.  എന്നാല്‍, ശ്രദ്ധിച്ചുനോക്കുമ്പോള്‍ കാണുന്ന കാര്യം നിങ്ങളെ അതിശയിപ്പിക്കും.  പെരുമ്പാമ്പിന്‍റെ  പുറത്ത് പതുങ്ങിയിരുന്ന് മുന്നോട്ട് തെന്നി നീങ്ങുകയാണ് ഒരു തവള.  തെന്നി നീങ്ങുന്നത്‌ പാമ്പിന്‍റെ തല ഭാഗത്തേയ്ക്കാണ് എന്നതാണ് മറ്റൊരു വസ്തുത.  അതായത് സ്വയം പാമ്പിന്‍റെ വായിലേയ്ക്ക് എത്തിച്ചേരുകയാണ് തവള. കാരണം തവളകൾ പാമ്പുകൾക്ക് എളുപ്പമുള്ളതും ഏറ്റവും പ്രിയമുള്ളതുമായ  ഭക്ഷണമായി കണക്കാക്കപ്പെടുന്നു.

Also Read: IndiGo: കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി ഇൻഡിഗോ എയർലൈന്‍സ്

എന്നാൽ ഈ വീഡിയോയിൽ തവളയ്ക്ക് പാമ്പിനെ ഒട്ടും ഭയമില്ല. കൂടാതെ, തവള, പാമ്പിന്‍റെ പുറത്തിരുന്ന്  യാത്ര ആസ്വദിക്കുകയാണ്. എന്നാല്‍, തന്‍റെ പുറത്തിരിയ്ക്കുന്ന  യാത്രക്കാരനെ തിരിച്ചറിയാതെയാണ് പാമ്പ്  മുന്നോട്ട് പോകുന്നത് എന്ന് വീഡിയോയില്‍  കാണാം. 

Also Read: Viral Video: വയർ കുറയ്ക്കാനുള്ള പരിശ്രമം, ജിമ്മില്‍ ക്രഞ്ചസ് ചെയ്യുന്ന പൂച്ചയുടെ വീഡിയോ വൈറല്‍

വീഡിയോ  എവിടെ നിന്നാണ് എന്നതിന് തെളിവില്ല. എന്നാല്‍,  കുറച്ച് നാളുകള്‍ക്ക്  മുന്‍പ്   ഇത് snake_world എന്ന പേജിൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News