മഹാരാഷ്ട്ര: ഗാന്ധിധാം-പുരി എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്‌റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ പാൻട്രി കാറിൽ തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.
Fire extinguished. Overhead Equipment supply (both up and down lines) restored at 12.10 pm: Western Railway#Maharashtra
— ANI (@ANI) January 29, 2022
സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് പശ്ചിമ റെയിൽവേ ചീഫ് വക്താവ് സുമിത് താക്കൂർ പറഞ്ഞു. ലോക്കൽ പോലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവരെ വിവരം അറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ ഫയർ ബ്രിഗേഡും ട്രെയിൻ ജീവനക്കാരും ഉടൻ തന്നെ തീ അണച്ചു. തീപിടിച്ച പാൻട്രി കാർ വേർപെടുത്തി തൊട്ടടുത്ത കോച്ചുകളിലേക്ക് തീ പടരുന്നത് തടഞ്ഞെന്നും സുമിത് താക്കൂർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...