വിശാഖപട്ടണത്ത് വിഷ വാതക ചോര്‍ച്ച;മൂന്ന് പേര്‍ മരിച്ചു;നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍!

രാസനിര്‍മ്മാണ ഫാക്റ്ററിയില്‍ ഉണ്ടായ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

Last Updated : May 7, 2020, 10:02 AM IST
വിശാഖപട്ടണത്ത് വിഷ വാതക ചോര്‍ച്ച;മൂന്ന് പേര്‍ മരിച്ചു;നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍!

വിശാഖപട്ടണം:രാസനിര്‍മ്മാണ ഫാക്റ്ററിയില്‍ ഉണ്ടായ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

ഇരുപത് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസഖ്യ ഇനിയും ഉയരുമെന്ന് അഭ്യുഹങ്ങള്‍ ഉണ്ട്.
അതേസമയം ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതയാണ് ഔദ്യോഗിക വിവരം.

ആര്‍.ആര്‍ വെങ്കിടപുരത്തെ എല്‍ജി പോളിമര്‍ ഫാക്ടറിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്.

ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.

ഫാക്ടറയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വിഷ വാതകം വ്യാപിച്ചതായാണ് വിവരം,
ആളുകള്‍ വീടിന് പുറത്തിറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്,നിരവധി പേരാണ് വിഷവാതകം ശ്വസിച്ച് ബോധരഹിതരായത്.

രാവിലെ ആറു മണിയോടെ വിഷവാതക ചോര്‍ച്ച തടയാനായെന്നാണ് റിപ്പോര്‍ട്ട്‌,

ഏകദേശം ഇരുന്നൂറോളം പേരെ ഇതിനോടകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്,

ആംബുലന്‍സുകള്‍,അഗ്നിശമന സേന,പോലീസ്,സംസ്ഥാന ദുരന്ത നിവാരണ സേന,എന്നിവര്‍ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ 
ഏര്‍പ്പെട്ടിട്ടുണ്ട്.

സമീപത്തെ വീടുകളില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്,
ശാരീരിക അസ്വസ്ഥതകള്‍ അനുഭവപെടുന്നവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Trending News