GATE 2022 | ഹർജി തള്ളി, ഗേറ്റ് പരീക്ഷ നിശ്ചയിച്ച തിയതികളിൽ തന്നെ

രാജ്യത്തെ ഇരുന്നൂറോളം കേന്ദ്രങ്ങളിലായി നടക്കുന്ന ഗേറ്റ് പരീക്ഷയെഴുതുന്നത് 9 ലക്ഷത്തോളം വിദ്യാർത്ഥികളാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 01:34 PM IST
  • ഹർജി തള്ളിയ സാഹചര്യത്തിൽ ​ഗേറ്റ് പരീക്ഷ നേരത്തെ നിശ്ചയിച്ചിരുന്ന തിയതികളിൽ തന്നെ നടക്കും.
  • ഫെബ്രുവരി 5, 6, 12, 13 തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.
  • പരീക്ഷാ നടത്തിപ്പിന് കോവിഡ് മാർഗനിർദേശങ്ങളൊന്നും അധികൃതർ പുറപ്പെടുവിച്ചിട്ടില്ലെന്നും ഹർജിയിൽ പറയപ്പെടുന്നു.
GATE 2022 | ഹർജി തള്ളി, ഗേറ്റ് പരീക്ഷ നിശ്ചയിച്ച തിയതികളിൽ തന്നെ

കോവിഡ് മൂന്നാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ ​ഗേറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായിരുന്ന ബഞ്ചാണ് ഹർജി തള്ളിയത്. ഹർജി തള്ളിയ സാഹചര്യത്തിൽ പരീക്ഷ നേരത്തെ നിശ്ചയിച്ചിരുന്ന തിയതികളിൽ തന്നെ നടക്കും. 

ഗേറ്റ് പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 5, 6, 12, 13 തീയതികളിൽ നടക്കും. പരീക്ഷ വൈകുന്നത് ഉദ്യോഗാർത്ഥികൾക്കിടയിൽ "അരാജകത്വത്തിനും അനിശ്ചിതത്വത്തിനും" ഇടയാക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. 

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് (സിജെഐ) എൻവി രമണ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഗേറ്റ് 2022-ന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ഈ നിരീക്ഷണം നടത്തിയത്.

200 കേന്ദ്രങ്ങളിലായി ഒമ്പത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ടെന്നും പരീക്ഷാ നടത്തിപ്പിന് കോവിഡ് മാർഗനിർദേശങ്ങളൊന്നും അധികൃതർ പുറപ്പെടുവിച്ചിട്ടില്ലെന്നും ഹർജിയിൽ പറയപ്പെടുന്നു. മൂന്നാം തരം​ഗത്തിൽ ഒമിക്രോൺ വ്യാപനം നിരവധി സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഗുരുതരമായി ബാധിച്ചു. 

Also Read: Actress Attack Case | തുടരന്വേഷണം തടയണം, ഹർജിയിൽ ദിലീപിന്റെ ആരോപണങ്ങൾ എന്തൊക്കെ?

ഐഐടി കാൺപൂർ നടത്തിയതുൾപ്പെടെ നിരവധി പഠനങ്ങൾ പ്രവചിക്കുന്നത് ഫെബ്രുവരി ആദ്യം മൂന്നാം തരംഗം ശക്തമാകുമെന്നും ഏപ്രിലോടെ അവസാനിക്കുമെന്നുമാണ്. ​ഇതുപ്രകാരം ഗേറ്റ് പരീക്ഷ നടക്കുന്ന സമയങ്ങളിൽ വ്യാപനം കൂടുതലായിരിക്കുമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. 

പരീക്ഷാ തീയതികൾ മാറ്റിവെച്ചില്ലെങ്കിൽ, ഗേറ്റ് 2022-ന് ഹാജരാകുന്ന വിദ്യാർത്ഥികൾ രോഗബാധിതരാകാനും അത് വ്യാപിപ്പിക്കാനും അതുവഴി അവരുടെ ജീവനും കുടുംബാംഗങ്ങളുടെ ജീവനും ഭീഷണിയാകാനും സാധ്യതയുണ്ടെന്നും ഹർജിയിൽ അവകാശപ്പെട്ടു.

Also Read: Garena Free Fire | നേടാം ഡയമണ്ട് കോഡുകൾ, ഇന്നത്തെ റെഡീം കോഡുകൾ എങ്ങനെ നേടാമെന്ന് നോക്കാം..

ഗേറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നേരത്തെ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. ഗേറ്റ് 2022 പരീക്ഷയുടെ നടത്തിപ്പ് ചുമതല ഖരഗ്പൂർ ഐ.ഐ.ടിക്കാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News