ആദ്യ കൊറോണമുക്ത സംസ്ഥാനമായി ഗോവ മാറിയതിന് പിന്നാലെ തന്റെ പഴയ ഡോക്ടര്‍ കുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്.
മുഖ്യമന്ത്രിയായ ശേഷം ഊരിവെച്ച കുപ്പായമാണ് നാല്‍പത്തിയേഴാം ജന്മദിനമായ ഇന്ന് പ്രമോദ് സാവന്ത് വീണ്ടും അണിഞ്ഞത്. മാപുസയിലെ ജില്ലാ ഹോസ്പിറ്റലിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്.
മുഖ്യമന്ത്രിയെ ഡോക്ടര്‍ കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ക്ക് ആദ്യം അത്ഭുതമാണ് ഉണ്ടായത്. തുടര്‍ന്ന് ഒപിയില്‍ എത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.
നമോ കിറ്റ്: ലോക്ക് ഡൌണില്‍ ബിജെപി സഹായമെത്തിച്ചത് ലക്ഷക്കണക്കിന് പേര്‍ക്ക്!
'അവര്‍ കുടുംബാംഗം'; വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഗംഭീര്‍
''കൊറോണ വൈറസ് പടരുന്ന ഈ സമയത്ത് നമ്മളെ സുരക്ഷിതരായി സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സമര്‍പ്പിത മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ നമ്മള്‍ ഉറപ്പാക്കണം. ഞാനും അതിനോട് പ്രതിബദ്ധത പുലര്‍ത്തുന്നതാണ്. ഇന്ന് എന്‍റെ ജന്മദിനത്തില്‍ മാപുസയിലെ ജില്ല ആശുപത്രിയിലെ ഒപിഡിയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ചേരാനാണ് എന്‍റെ തീരുമാനം'' -സാവന്ത് ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഗംഗാ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിന്നും ആയുർവേദത്തില്‍ ബിരുദം നേടിയ വ്യക്തിയാണ് സാവന്ത്.