Manipur: വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ ​ഗവർണർ; ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി

Easter Holiday for Manipur: സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ​ദിനങ്ങൾ ആയതുകൊണ്ടാണ് അവധി നൽകാത്തതെന്നായിരുന്നു ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാറിന് കീഴിലുള്ള സൊസൈറ്റികൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 06:11 PM IST
  • അവധി നിഷേധിച്ച ഉത്തരവിനെതിരെ കുക്കി സംഘടനകളും മറ്റു സംഘടനകളും പ്രതിഷേധവുമായെത്തി.
  • ഉത്തരവ് പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവും ആവശ്യപ്പെട്ടു.
Manipur: വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ ​ഗവർണർ; ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി

മണിപ്പൂർ: മണിപ്പൂരിൽ ഇസ്റ്ററിനും ദുഃഖവെള്ളിക്കും അവധി. സർക്കാർ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി മണിര്രൂർ ​ഗവർണർ നിഷേധിച്ചിരുന്നു. ഈ നടപടി വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ​ദിനങ്ങൾ ആയതുകൊണ്ടാണ് അവധി നൽകാത്തതെന്നായിരുന്നു ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാറിന് കീഴിലുള്ള സൊസൈറ്റികൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അവധി നിഷേധിച്ച ഉത്തരവിനെതിരെ കുക്കി സംഘടനകളും മറ്റു സംഘടനകളും പ്രതിഷേധവുമായെത്തി. ഉത്തരവ് പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവും ആവശ്യപ്പെട്ടു. 

ALSO READ: എക്സൈസ് അഴിമതിക്കേസ്; കേജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി

അതേസമയം കേരളത്തിൽ നിന്നും പ്രമുഖ നേതാക്കളും ഇതിനെതിരെ രം​ഗത്തെത്തി.  ഈസ്റ്റർ പ്രവ‍ൃത്തി ദിവസമായി പ്രഖ്യാപിച്ച മണിപ്പൂർ സർക്കാറിന്റെ നടപടി പിൻവലിക്കണമെന്നാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. ഈസ്റ്ററിന് അവധി ലഭിക്കുക എന്നുള്ളത് അവകാശമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

മണിപ്പൂരിൽ ഈസ്റ്ററിന്റെ അവധി പിൻവലിച്ച നടപടി ഞെട്ടിക്കുന്നതാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ന്യൂനപക്ഷത്തെ സംഘപരിവാർ ഏത് രീതിയിലാണ് കാണുന്നത് എന്നതിനുള്ള തെളിവാണ് ഈ നടപടിയെന്നും, ഇങ്ങനെയൊക്കെ ചെയ്യുന്നവർ തന്നെയാണ് ആട്ടിൻ തോലിട്ട ചെന്നായിക്കളെപ്പോലെ കേരളത്തിൽ കേക്കുമായ ക്രൈസ്തവരുടെ വീടുകളിൽ കയറി ഇറങ്ങുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News