New Delhi: കേന്ദ്ര ധനകാര്യ മന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനുമുന്‍പ് അടുക്കള ബജറ്റിനെ സംബന്ധിച്ച് ആശ്വാസത്തിന് വക നല്‍കുന്ന വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്. രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു സന്തോഷ വാര്‍ത്തയുടെ സൂചനകള്‍ ലഭിച്ചിരിയ്ക്കുന്നത്.
അതായത്, പാചക എണ്ണയുടെ വില കുറയ്ക്കാന്‍ കേന്ദ്ര സർക്കാർ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അസോസിയേഷൻ ഓഫ് സോൾവെന്‍റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് ആണ് ഈ വിവരം അറിയിച്ചത്. സോയാബീൻ, സൂര്യകാന്തി, പാമോയിൽ എന്നിവയുടെ MRP അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ വിലയിടിവിന് അനുസരിച്ചല്ല ഇപ്പോള്‍ ഉള്ളത് എന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടതായി സോൾവെന്‍റ് എക്‌സ്‌ട്രാക്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ അജയ് ജുൻജുൻവാല പറഞ്ഞു.
എണ്ണ ക്കമ്പനികള്‍ പാചക എണ്ണയുടെ വില കുറയ്ക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, എണ്ണവിലയിൽ പെട്ടെന്നുള്ള കുറവ് സാധ്യമല്ലെന്നുള്ള നിലപാടിലാണ് എണ്ണക്കമ്പനികള്‍.
മാർച്ച് വരെ പാചക എണ്ണയുടെ ചില്ലറ വിൽപ്പന വില കുറയ്ക്കാനാകില്ലെന്ന് എണ്ണക്കമ്പനികൾ ഇതിനോടകം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ചിനു ശേഷം കടുക് വിളവെടുപ്പ് ആരംഭിക്കും. അതിനാല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം മാര്‍ച്ചിന് ശേഷം ആകാം എന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.
എന്നാല്‍, ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് അദാനി വിൽമർ കൈക്കൊണ്ടിരിയ്ക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പാചക എണ്ണ വിലയില്‍ വലിയ വർദ്ധനവോ കുറവോ ഉണ്ടായിട്ടില്ലെന്ന് അദാനി വിൽമർ സിഇഒ ആംഗ്ഷു മല്ലിക് പറഞ്ഞു, കമ്പനി പുറത്തിറക്കുന്ന പാചക എണ്ണ വില സ്ഥിരമാണ്. വിലയിൽ വലിയ വർദ്ധനവോ കുറവോ ഉണ്ടായിട്ടില്ല. നിലവിലെ വില പ്രവണതകൾക്ക് അനുസൃതമായി എല്ലാ മാസവും കമ്പനി MRP പരിഷ്കരിക്കുന്നു. വിലയിൽ ഉടനടി ഒരു ഉയര്‍ച്ച കമ്പനി പ്രതീക്ഷിക്കുന്നില്ല. അന്താരാഷ്‌ട്ര ചരക്കുകളുടെ വില നിരീക്ഷിക്കുകയാണ്. അതിന്‍റെ അടിസ്ഥാനത്തിൽ കമ്പനി നടപടിയെടുക്കും, അദ്ദേഹം പറഞ്ഞു.
പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് ഇന്ധന വിലയിലും പാചക എണ്ണ വിലയിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാം എന്നാണ് സൂചനകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.