PM Kisan Yojana 12th Instalment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു ഇന്നെത്തും, ബാലൻസ് എങ്ങിനെ പരിശോധിക്കാം

രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 01:24 PM IST
  • പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്
PM Kisan Yojana 12th Instalment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു ഇന്നെത്തും, ബാലൻസ് എങ്ങിനെ പരിശോധിക്കാം

PM Kisan Yojana 12th Instalment Update: രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.

പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇനി കര്‍ഷകര്‍ക്ക് ലഭിക്കുക. 

Also Read:   Good News for Farmers..! കര്‍ഷകര്‍ക്കായി അടിപൊളി പദ്ധതി, ഇക്കാര്യം ചെയ്‌താല്‍ മാസം 3,000 രൂപ അക്കൗണ്ടില്‍ എത്തും..!!  

എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതിയുടെ 12-ാം ഗഡു ഇന്ന് അതായത്, സെപ്റ്റംബര്‍ 30 ന് കര്‍ഷകരുടെ  അക്കൗണ്ടിലേക്ക് എത്തും. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന അറിയിപ്പ് അനുസരിച്ച്  ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു  ലഭിക്കില്ല.

PM കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയോ? എങ്ങിനെ പരിശോധിക്കാം?

1. സർക്കാരിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റ് https://pmkisan.gov.in/ സന്ദര്‍ശിക്കുക. 

2.  ഇപ്പോൾ ഹോംപേജിൽ 'കർഷകരുടെ കോർണർ സെക്ഷൻ  (‘Farmer’s Corner Section) നോക്കുക

3. 'ബെനിഫിഷ്യറി സ്റ്റാറ്റസ്'  ( Beneficiary Status’) ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ  ഗുണഭോക്താവിന് അദ്ദേഹത്തിന്‍റെ  നില പരിശോധിക്കാം.

4. ലിസ്റ്റിൽ കർഷകന്‍റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും.

5. ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.

6. തുടർന്ന് 'Get data' ക്ലിക്ക് ചെയ്യുക

സ്കീമിന് കീഴിലുള്ള കർഷകർക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ സാമ്പത്തിക സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്.  2 ഹെക്ടർ വരെ ഭൂമി സ്വന്തമായുള്ള  ചെറുകിട നാമമാത്ര കർഷക കുടുംബങ്ങൾക്കാണ് ഇത് ലഭിക്കുന്നത്. 

സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സാമ്പത്തിക പിന്തുണയ്‌ക്ക് അർഹതയുള്ള കർഷക കുടുംബങ്ങളെ സംസ്ഥാന സർക്കാരും ഭരണകൂടവും കണ്ടെത്തി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഫണ്ട് കൈമാറുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News