ഗോരഖ്പൂര്‍ സംഭവം: മരണം 70 ആയി, പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്ന് പിഎംഒ

ഉത്തര്‍പ്രദേശിലെ ഗോ​​​​​​​​​ര​​​​​​​​​ഖ്പുരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ഇന്നു പുലര്‍ച്ചെ മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയര്‍ന്നത്.  

Last Updated : Aug 13, 2017, 10:55 AM IST
ഗോരഖ്പൂര്‍ സംഭവം: മരണം 70 ആയി, പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്ന് പിഎംഒ

ഗോ​​​​​​​​​ര​​​​​​​​​ഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോ​​​​​​​​​ര​​​​​​​​​ഖ്പുരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ഇന്നു പുലര്‍ച്ചെ മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയര്‍ന്നത്.  

കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാരുമായും കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലും ദുരന്തമുണ്ടായ ഗോരഖ്പൂര്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.

ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.  വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്.

Trending News