രാജ്യത്തെ പാവപ്പെട്ടവരോടുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ മറക്കില്ല ..... ധനമന്ത്രി നിർമ്മല സീതാരാമൻ

  ചൊവ്വാഴ്ച രാജ്യത്തെ  അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടിയുടെ  മെഗാ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

Last Updated : May 13, 2020, 05:04 PM IST
രാജ്യത്തെ പാവപ്പെട്ടവരോടുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ മറക്കില്ല ..... ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി:  ചൊവ്വാഴ്ച രാജ്യത്തെ  അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടിയുടെ  മെഗാ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

 ബുധനാഴ്ച  മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ധനമന്ത്രി ഈ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. അ

അതനുസരിച്ച് "ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് അ​ഭി​യാ​ന്‍"  എന്ന മെഗാ സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട കൂടുതല്‍    വിവരങ്ങള്‍ മാധ്യമങ്ങളുമായി   പങ്കുവയ്ക്കുകയാണ്  കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

രാജ്യത്തെ പാവപ്പെട്ടവര്‍,  കുടിയേറ്റ തൊഴിലാളികൾ, ഭിന്നശേഷിക്കാര്‍,  പ്രായമായവർ എന്നിവരോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത്  മറക്കില്ല എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി വിശദമായ  ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി 
നരേന്ദ്രമോദി സാമ്പത്തിക  പാക്കേജ് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.  

 സ്വാശ്രയ ഭാരതത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഏറെ  ദീര്‍ഘ വീക്ഷണത്തോടെയാണ് ഈ  പാക്കേജ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.

"സ്വയം പര്യാപ്ത൦ " എന്നതാണ് ആത്മനിര്‍ഭറിന്‍റെ  അര്‍ത്ഥം. സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് പാക്കേജിന്‍റെ ലക്ഷ്യം.

ഭൂമി, ധനം, തൊഴില്‍ ലഭ്യത, നിയമങ്ങള്‍ എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരതിന്‍റെ  ആധാര ശിലകള്‍. ഏഴ് മേഖലകളില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് നടപ്പാക്കിയത്. എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച്,  വളര്‍ച്ച വര്‍ദ്ധിപ്പിക്കിലാണ് പാക്കേജിന്‍റെ  ലക്ഷ്യം.

ക​ര്‍​ഷ​ക​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, ഇ​ട​ത്ത​ര​ക്കാ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, വ്യ​വ​സാ​യി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​ര്‍​ക്കും ഗു​ണ​ക​ര​മാ​കു​ന്ന പാ​ക്കേ​ജാ​ണ് ഇ​തെ​ന്ന് അവര്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമ പറഞ്ഞു. നാല് വര്‍ഷമാണ് വായ്പാ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം വ്യാപാരികള്‍ക്ക് ഈ പദ്ധതി ഗുണകരമാകുമെന്നും ചെറുകിട ഇടത്തരം സംഭംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി

 കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ 10 % വരുന്ന  പാക്കേജ്  ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍  എന്ന പേരിലായിരിക്കും  അറിയപ്പെടുക.  ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയില്‍ വിഭവോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരിക്കും ഇന്ത്യ ഇനി മുന്നോട്ടു നീങ്ങുക എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

Trending News