വാഹന രേഖ പുതുക്കൽ: 2021 മാർച്ച് 31വരെ കാലാവധി നീട്ടി

കോവിഡിനെ തുടർന്നാണ് രേഖകൾ പുതുക്കൾ കാലാവധി നീട്ടിയത്. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് കേന്ദ്രം കാലാവധി നീട്ടി നൽകിയത്

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 08:56 PM IST
  • കോവിഡിനെ തുടർന്നാണ് രേഖകൾ പുതുക്കൾ കാലാവധി നീട്ടിയത്
  • സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് കേന്ദ്രം കാലാവധി നീട്ടി നൽകിയത്
  • കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തു
 വാഹന രേഖ പുതുക്കൽ:  2021 മാർച്ച് 31വരെ കാലാവധി നീട്ടി

ന്യൂ ഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവയുടെ പുതുക്കൽ മാർച്ച് 31 വരെ കേന്ദ്ര സർക്കാർ നീട്ടി നൽകി. 2020 ഫെബ്രുവരി 1ന് ശേഷം കാലാവധി തീർന്ന രേഖകളുടെ കാലാവധിയാണ് മാർച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത്. 

നേരത്തെ ചരക്കുവാഹനങ്ങളുടേതുൾപ്പെടെയുള്ള രേഖകളുടെ കാലാവധി ഡിസംബർ വരെ സർക്കാർ നീട്ടി നൽകിയിരുന്നു. രേഖകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ (Central Government) തീരുമാനം. ഇതോടെ തുടർച്ചയായ നാലാം തവണയാണ് വാഹനരേഖകളുടെ കാലാവധി കേന്ദ്രം നീട്ടി നൽകുന്നത്.

ALSO READ: സിഖ് ​ഗുരുക്കന്മാരെ അനുസ്മരിച്ച് 2020ലെ മോദിയുടെ അവസാനത്തെ Mann Ki Baat

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ ഉത്തരവിൽ മാർച്ച് 31 പഴയ രേഖകൾക്ക് സാധുതയുള്ളതായി കണക്കാക്കണമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ (Lockdown) കാരണം രാജ്യവ്യാപകമായി സർക്കാർ ഗതാഗത ഓഫീസുകൾ പ്രവർത്തനങ്ങൾ നിറുത്തിവച്ച് പൂട്ടിയിട്ടതുമൂലം മോട്ടോർ വാഹന നിയമവും കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലും കേന്ദ്ര സർക്കാർ വിവിധ ഇളവുകൾ നൽകിയിരുന്നു.

രാജ്യത്ത് സ്വകാര്യ ബസുകളുകളും,ചരക്കു വാഹനങ്ങളുമടമുള്ള എല്ലാ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ആശ്വാസകരമാകുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. സ്വകാര്യബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഒരു ലക്ഷത്തോളം രൂപയാണ് ബസുടമകൾക്ക് ചെലവ് വരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ബസുടമകളെ സംബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടിവരുന്നത് പുതിയ സാമ്പത്തിക ഭാരം തന്നെ സൃഷ്ടിക്കുമെന്നാണ് ബസുടമകൾക്ക് പറയാനുള്ളത്.  മിക്കവാറും ബസ്സുകളും ജി.ഫോം (G Form) വാങ്ങി ബസ്സുകളുടെ സർവ്വീസുകൾ നിർത്തിവെക്കുകയാണ് നിലവിലെ പ്രതിസന്ധിയിൽ ചെയ്യുന്നത്. 

ALSO READ: CBSE Board Exams 2021: ആശങ്കകള്‍ക്ക് വിരാമം, പരീക്ഷ തിയതി 31ന് പ്രഖ്യാപിക്കും

അതേസമയം പുതിയ തീരുമാനം ലോറി-ബസ് ഉടമകളുടെ കേന്ദ്ര സംസ്ഥാന സംഘടനകൾ സ്വാ​ഗതം ചെയ്തു. നടപടി പ്രതിസന്ധിയിൽ തങ്ങൾക്ക് ആശ്വാസമാകുമെന്നും അവർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News