ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി രംഗത്തുള്ള വ്യക്തിയാണ് എഴുത്തുകാരി അരുന്ധതി റോയ്. ശക്തമായ പ്രസ്താവനയിലൂടെ വീണ്ടും നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അരുന്ധതി.
ഈ സര്‍ക്കാരി അന്ത്യത്തിനുള്ള തുടക്കമാണിതെന്നാണ് അരുന്ധതി പറയുന്നത്. പ്രത്യേകമായി ഇറക്കിയ പ്രസ്താവനയിലാണ് സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ അരുന്ധതി വിമര്‍ശിക്കുന്നത്.
'ഇന്ത്യ എഴുന്നേറ്റിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ നയം വെളിച്ചത്ത് കൊണ്ടുവരികയും പൊളിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു'- അരുന്ധതി പറഞ്ഞു.
'ഭരണഘടനാ വിരുദ്ധമായ പൗരത്വ (ഭേദഗതി) നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ഓരോരുത്തരും അണിനിരന്നിരിക്കുകയാണ്. ഞങ്ങള്‍ ദലിതുകള്‍, മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകള്‍, ആദിവാസികള്‍, മാര്‍ക്‌സിസ്റ്റുകള്‍, അംബേദ്കറൈറ്റ്‌സുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാഭ്യാവിചക്ഷണര്‍, എഴുത്തുകാര്‍, കവികള്‍, ചിത്രകാരന്മാര്‍ ഒപ്പം ഭൂരിഭാഗം വിദ്യാര്‍ഥികളും ഈ രാജ്യത്തിന്റെ ഭാവിക്കായി അണിചേര്‍ന്നിരിക്കുന്നു. ഇപ്രാവശ്യം നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല'- അരുന്ധതി പറഞ്ഞു.
ഈ യുദ്ധം സര്‍ക്കാര്‍ തോല്‍ക്കാന്‍ പോകുന്ന യുദ്ധമാണെന്നും അരുന്ധതി റോയ് പറഞ്ഞു.