ഗു​ജ​റാ​ത്ത്: കോ​ണ്‍​ഗ്ര​സ് നേതാവ് രാജിവച്ചു; ബിജെപിയില്‍ ചേരുമെന്ന് സൂചന

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ കൂടുമാറല്‍ തുടരുകയാണ്.

Last Updated : Jul 3, 2018, 02:14 PM IST
ഗു​ജ​റാ​ത്ത്: കോ​ണ്‍​ഗ്ര​സ് നേതാവ് രാജിവച്ചു; ബിജെപിയില്‍ ചേരുമെന്ന് സൂചന

ഗാ​ന്ധി​ന​ഗ​ര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ കൂടുമാറല്‍ തുടരുകയാണ്.

ഏറ്റവും ഒടുവിലായി ഗു​ജ​റാ​ത്തി​ല്‍നിന്നുമാണ് വാര്‍ത്ത‍. ഗു​ജ​റാ​ത്തി​ലെ മുതിര്‍ന്ന കോ​ണ്‍​ഗ്ര​സ് നേതാവും എം​എ​ല്‍​എയുമായ കു​ന്‍​വ​ര്‍​ജി ബ​വാ​ലി​യ​യാ​ണു പാ​ര്‍​ട്ടി അം​ഗ​ത്വ​വും എം​എ​ല്‍​എ സ്ഥാ​ന​വും രാ​ജി​വ​ച്ച​ത്. കോ​ളി സ​മു​ദാ​യ നേ​താ​വും കൂടിയായിരുന്നു അദ്ദേഹം. 

അദ്ദേഹം തന്‍റെ രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്ക് കൈമാറി. 

രാ​ജ്കോ​ട്ടി​ലെ ജ​സ്ദ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു നാ​ലു​വ​ട്ടം അദ്ദേഹം നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടുണ്ട്. കൂടാതെ 2009-ല്‍ ​രാ​ജ്കോ​ട്ടി​ല്‍​നി​ന്നു൦ ലോ​ക്സ​ഭ​യി​ലേ​ക്കു൦ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരുന്നു. 

പാര്‍ട്ടിയില്‍ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാണ് രാജി എന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് വളരെ  കാലമായി പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ഉ​ട​ക്കി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.  

അതേസമയം, രാ​ജി​വച്ചതിന് ​പി​ന്നാ​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യ കു​ന്‍​വ​ര്‍​ജി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ത്തു വ​ഗാ​നി​യു​മാ​യും ര​ണ്ടു കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ട​ന്‍​ത​ന്നെ കു​ന്‍​വ​ര്‍​ജി ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നാ​ണു സൂചന. 

 

 

Trending News