ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ്: പ്രതികളുടെ ശിക്ഷാവിധി ജൂണ്‍ ഒന്‍പതിലേക്ക് മാറ്റി

Last Updated : Jun 9, 2016, 02:16 PM IST
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ്: പ്രതികളുടെ ശിക്ഷാവിധി ജൂണ്‍ ഒന്‍പതിലേക്ക് മാറ്റി

ഗുജറാത്ത് കലാപത്തിന്‍റെ ഭാഗമായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ജൂണ്‍ ഒന്‍പതിലേക്ക് മാറ്റിവെച്ചു.  വിധി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അഹമ്മദാബാദ് പ്രത്യേക കോടതി അറിയിച്ചിരുന്നത്. എന്നാല്‍ അന്തിമവാദം കൂടി കേട്ടശേഷം വിധിയ്ക്കു കൂടുതല്‍ സമയം വേണമെന്ന നിലപാട് എടുക്കുകയായിരുന്നു. ഈ കേസില്‍ 24 പേരാണ് കുറ്റക്കാരെന്നുകണ്ടെത്തിയത്. എന്നാല്‍11 പേര്‍ക്കെതിരെ മാത്രമേ കൊലക്കുറ്റം തെളിഞ്ഞിട്ടുള്ളു.

മുന്‍ എം.പി. എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേരെയാണ് സംഭവത്തില്‍ ചുട്ടുകൊന്നത്. അതുകൊണ്ടുതന്നെ  അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. അതേസമയം പെട്ടെന്നുണ്ടായ പ്രകോപനമാണ് കൂട്ടക്കൊലയ്ക്ക് വഴിഒരുക്കിയതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ നിലപാട്. 2002 ഫെബ്രുവരി 28 നാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്.

Trending News