102 എം.എല്‍.എമാരുടെ പിന്തുണയുണ്ട്... കത്തുമായി അശോക് ഗെഹ്‌ലോട്ട് രാജ്ഭവനില്‍ ...!!

രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ  വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ  നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ട്..!!

Last Updated : Jul 18, 2020, 09:27 PM IST
102 എം.എല്‍.എമാരുടെ പിന്തുണയുണ്ട്...  കത്തുമായി  അശോക്  ഗെഹ്‌ലോട്ട് രാജ്ഭവനില്‍ ...!!

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ  വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ  നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ട്..!!

രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി അശോക്   ഗെഹ്‌ലോട്ട് തനിക്ക് 102 എം.എല്‍.എമാരുടെ പിന്തുണയുണ്ട് എന്ന് ഗവര്‍ണറെ അറിയിക്കുകയും  വിശദ വിവരങ്ങള്‍ അടങ്ങിയ കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയു൦ ചെയ്തു. 

അതേസമയം, അതേസമയം സംസ്ഥാനത്തെ 6 BSP എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാരിന് അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു.  

Also read: രാജസ്ഥാന്‍ ഓഡിയോ ടേപ്പ് വിവാദം മുറുകുന്നു, CBI അന്വേഷണം ആവശ്യപ്പെട്ട് BJP...

നേരത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരവേ നിയമസഭയില്‍ ഗെഹ്‌ലോട്ടിനേയോ പൈലറ്റിനേയോ അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാടെടുക്കരുതെന്ന് എം.എല്‍.എമാരോട് ബി.ടി.പി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബി.ടി.പിയ്ക്കുള്ള രണ്ട് എം.എല്‍.എമാരും തന്നെ നേരില്‍ക്കണ്ട് പിന്തുണയര്‍പ്പിച്ചെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. എന്നാല്‍,  സര്‍ക്കാരിനെ പിന്തുണച്ചത് ഉപാധികളോടെയെന്ന് ബി.ടി.പി എം.എല്‍.എ പിന്നീട് വ്യക്തമാക്കി. മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാമെന്ന്  സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ഒപ്പമാണ് എന്നാണ്  ബി.ടി.പി  എം.എല്‍.എ രാജ് കുമാര്‍  മാധ്യമങ്ങളോട്  പറഞ്ഞത്.

Also read: കോണ്‍ഗ്രസിലെ ഉള്‍പ്പോരിന് ജനം വില നല്‍കേണ്ടി വരുന്നത് ദുഃഖകര൦, വസുന്ധര രാജെയുടെ ആദ്യ പ്രതികരണം..!!

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ള ചില നേതാക്കള്‍  ഇടഞ്ഞതോടെയാണ് സര്‍ക്കാറിന്‍റെ  നിലിനില്‍പ്പ് പ്രതിസന്ധിയിലായത്.

200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റും സംഘവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാരിന് ഭീഷണിയായിരുന്നു.

ബി.ജെ.പിക്ക് 72 സീറ്റാണ് ഉള്ളത്.

 

Trending News